23 April 2024, Tuesday

Related news

April 3, 2024
September 8, 2023
July 17, 2023
July 9, 2023
June 26, 2023
May 21, 2023
March 6, 2023
January 4, 2023
October 27, 2022
October 14, 2022

സ്പൈവെയറുകളില്‍നിന്ന് സംരക്ഷണം; ലോക്ക്ഡൗണ്‍ മോഡ് അവതരിപ്പിച്ച് ആപ്പിള്‍

Janayugom Webdesk
July 7, 2022 2:19 pm

സ്പൈവെയറുകളില്‍നിന്ന് ഉപഭോക്താക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ ‘ലോക്ക്ഡൗണ്‍ മോഡ്’ എന്ന പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ച് ആപ്പിള്‍. ഐഫോണുകള്‍, ഐപാഡുകള്‍, മാക് ഉള്‍പ്പടെ എല്ലാ ഉപകരണങ്ങളിലും ഇത് ലഭ്യമാക്കും. ഈ സെറ്റിങ് ഫോണിന്റെ ചില പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് ചെയ്യും.

ഇസ്രയേലി സ്പൈവെയര്‍ സ്ഥാപനമായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച പെഗാസസ് എന്ന സ്പൈവെയര്‍ ഉപയോഗിച്ച് സാമൂഹ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരുടെ ഫോണുകള്‍ നിരീക്ഷിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് നടപടി. 150 വ്യത്യസ്ത രാജ്യങ്ങളിലെ ഉപഭോക്താക്കളെയാണ് പെഗാസസ് ബാധിച്ചത്. ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ആപ്പിളിന്റെ ഐഫോണുകളിലും പെഗാസസ് നുഴഞ്ഞു കയറുകയുണ്ടായി.

ഫോണുകളിലെ സന്ദേശങ്ങള്‍, ചിത്രങ്ങള്‍, ഇമെയിലുകള്‍, എന്നിവ വായിക്കാനും ഫോണ്‍ കോളുകള്‍ യഥാര്‍ത്ഥ ഉപഭോക്താവറിയാതെ റെക്കോര്‍ഡ് ചെയ്യാനും മൈക്രോഫോണും ക്യാമറയും ആരുമറിയാതെ പ്രവര്‍ത്തിപ്പിക്കാനുമെല്ലാം ഈ മാല്‍വെയറിന് സാധിക്കും. തീവ്രവാദികളെയും മറ്റും പിടികൂടുന്നതിനാണ് ഈ സ്പൈ വെയര്‍ തയ്യാറാക്കിയതെങ്കിലും വിവിധ ഭരണകൂടങ്ങള്‍ എതിരാളികളെ നിരീക്ഷിക്കുന്നതിനായും ഇത് പ്രയോജനപ്പെടുത്തിയതാണ് വിവാദമായത്.

സ്പൈവെയര്‍ വിന്യസിക്കുന്നതിന് വേണ്ടി ഹാക്കര്‍മാര്‍ നേരത്തെ ഉപയോഗിച്ചിരുന്ന ചില പ്രവര്‍ത്തനങ്ങള്‍ തടയുകയാണ് ലോക്ക്ഡൗണ്‍ മോഡ് ചെയ്യുക. ഇത് ഓണ്‍ ആക്കുമ്പോള്‍ മെസേജ് ആപ്പിലെ ഭൂരിഭാഗം അറ്റാച്ച്മെന്റുകളും ബ്ലോക്ക് ചെയ്യപ്പെടും. ചിത്രങ്ങള്‍ മാത്രമാണ് അനുവദിക്കുക. ലിങ്ക് പ്രിവ്യൂ പോലുള്ള ഫീച്ചറുകള്‍ ബ്ലോക്ക് ചെയ്യപ്പെടും. വെബ് ബ്രൗസ് ചെയ്യുമ്പോള്‍ ജസ്റ്റ് ഇന്‍ ടൈം (ജെഐടി), ജാവ സ്‌ക്രിപ്റ്റ് കോമ്പിലേഷന്‍ പോലുള്ള സാങ്കേതിക വിദ്യകളും പ്രവര്‍ത്തനരഹിതമാവും.

അപരിചിതരില്‍ നിന്നുള്ള ഫേസ് ടൈം കോളുകള്‍ ഉള്‍പ്പടെ എല്ലാ തരം ഇന്‍കമിങ് ഇന്‍വൈറ്റുകളും സര്‍വീസ് റിക്വസ്റ്റുകളും ആപ്പിള്‍ ബ്ലോക്ക് ചെയ്യും. ഐഫോണ്‍ കേബിള്‍ ഉപയോഗിച്ച് മറ്റൊരു കംപ്യൂട്ടറുമായോ ഉപകരണവുമായോ ബന്ധിപ്പിക്കാന്‍ സാധിക്കില്ല. വരും മാസങ്ങളില്‍ ലോക്ക്ഡൗണ്‍ മോഡില്‍ കൂടുതല്‍ സംരക്ഷണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ആപ്പിള്‍ പറഞ്ഞു.

Eng­lish sum­ma­ry; pro­tec­tion from spy­ware; Apple intro­duces Lock­down Mode

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.