ഇന്ത്യൻ യുവത്വം പൗരത്വ ഭേദഗതി നിയമത്തിനെതിരെ എന്ന മുദ്രാവാക്യവുമായി പ്രതിഷേധത്തിനെത്തിയ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. എഐഎസ്എഫ് ജനറൽ സെക്രട്ടറി വിക്കി മഹേശരി, നേതാക്കളായ ഇ ദയാൽ, വീർപാൽ കൗർ എന്നിവരുൾപ്പെടെ ഇരുനൂറോളം പേരെയാണ് രാംലീലാ മൈതാനിയിൽ നിന്ന് അറസ്റ്റ് ചെയ്ത് ഭാവനയിലെ സ്റ്റേഡിയത്തിലേയ്ക്ക് കൊണ്ടുപോയത്. രാജിവച്ച ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥും പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. അനുമതിയില്ലാതെ പ്രകടനം നടത്താനൊരുങ്ങി എന്ന പേരിലായിരുന്നു അറസ്റ്റ്. ഫെബ്രുവരി 27 ന് വിദ്യാർത്ഥികൾ അനുമതി തേടി അപേക്ഷ നല്കിയിരുന്നു. എന്നാൽ തിങ്കളാഴ്ച വൈകിട്ടാണ് അനുമതി നല്കാനാവില്ലെന്നറിയിച്ചത്. അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളെ പിന്നീട് വിട്ടയച്ചു. തുടർന്ന് ജന്തർ മന്ദറിൽ എത്തിയ ഇഴർ പ്രകടനം നടത്തുകയും പൊലീസ് നടപടിയിൽ പ്രതിഷേധിക്കുകയും ചെയ്തു.
ENGLISH SUMMARY: Protest against CAA: Arrested including Vicki Maheshari
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.