ബാലരാമപുരം: നരേന്ദ്ര മോഡി സർക്കാർ രാജ്യത്ത് അടിച്ചേൽപ്പിക്കാൻ ശ്രമിച്ച പൗരത്വ ബില്ലിനെതിരെ ലോക വ്യാപകമായാണ് പ്രതിഷേധങ്ങൾ ഉയരുന്നത്. പാട്ടു പാടിയും നാടക അവതരണത്തിലൂടെയും, മൊബൈൽ ഫ്ലാഷ് അടിച്ച് പ്രതിഷേധ റാലി നടത്തിയുമെല്ലാം നാനാ തുറകളിലുള്ള ജനങ്ങൾ തങ്ങളുടെ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. ഇപ്പോളിതാ ബാലരാമപുരത്ത് ജനകീയ കൂട്ടായ്മയുടെ പ്രതിഷേധം ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. പൗരത്വ ബില്ലിനെതിരെ ബാലരാമപുരത്ത് ഇന്നലെ തുടങ്ങിയ രാപ്പകല്‍ സമരത്തിന്റെ സമാപനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നടന്ന് വരുന്ന പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി നാട്ടുകൂട്ടം ജനകീയ കൂട്ടായ്മ നേതൃത്വം നല്കിയ സാംസ്കാരിക പ്രതിരോധ പ്രകടനം അരങ്ങേറിയത്.
കേന്ദ്ര ബി.ജെ.പി ഭരണകൂടത്തിന്റെ പ്രതീകാത്മമായി രണ്ട് കഴുതകളെയും ബന്ധനത്തിലായ മുസ് ലിം പൗരനെയും ചിത്രീകരിച്ചു കൊണ്ടാണ് പ്രകടനം വേറിട്ട് നിന്നത്. പൗരത്വ നിയമത്തിനും പൗരത്വ പട്ടികക്കുമെതിരെയും ചന്ദ്രശേഖര്‍ ആസാദിന്റെ മോചനവും, യു പി മുഖ്യമന്ത്രി യോഗിയുടെ രാജിയും ആവശ്യപ്പെടുന്ന പ്ലകാര്‍ഡുകളും മുദ്രാവാക്യങ്ങളുമായ മുന്നേറിയ പ്രകടനത്തില്‍ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. സലീം പഴയകട, ഉമര്‍ ഫാറൂഖ്, ശബീര്‍, ഫഖീര്ഖാന്, അബ്ദുല്‍ മജീദ് നദ് വി എന്നിവര്‍ നേതൃത്വം നല്കി.
you may also like this video
English summary: protest against caa in balaramapuram
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.