കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയത്തിനെതിരെ പ്രതിഷേധ സമരം നടത്തി

Web Desk

ഫറോക്ക്

Posted on May 19, 2020, 5:41 pm

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സി പി ഐ ദേശീയാടിസ്ഥാനത്തില്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ബേപ്പൂര്‍ മണ്ഡലത്തിലെ നാലു കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുമ്പില്‍ പ്രതിഷേധ സമരം നടത്തി. കോവിഡിന്റെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുവാന്‍ സംസ്ഥാനങ്ങള്‍ക്ക് ധനസഹായം അനുവദിക്കുക.

കുടിയേറ്റ ത്തൊഴിലാളികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുക, ഗ്രാമീണ തൊഴിലുറപ്പു പദ്ധതി കാര്യക്ഷമമാക്കുക ‚തൊഴില്‍ നിയമങ്ങള്‍ സംരക്ഷിക്കുക, പൊതുമേഖലയുടെ വിറ്റഴിക്കല്‍ അവസാനിപ്പിക്കുക, കൃഷിക്കാരെയും സാധാരണക്കാരെയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം.ബേപ്പൂര്‍ മണ്ഡലത്തിലെ ഫറോക്ക്, രാമനാട്ടുകര, ചാലിയം, അരീക്കാട് എന്നീ കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുമ്പില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടായിരുന്നു സമരപരിപാടി.

കടലുണ്ടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാലിയം പോസ്‌റ്റോഫീസിന് മുന്‍പില്‍ നടത്തിയ പ്രതിഷേധ സമരം സിപിഐ ജില്ലാ കമ്മിറ്റി അംഗം പിലാക്കാട്ട് ഷണ്മുഖന്‍ ഉദ്ഘാടനം ചെയ്തു. മുരളി മുണ്ടേങ്ങാട്ട് , കെ.വിനോദ്, അനില്‍ മാരാത്ത് എ. ടി സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.ഫറോക്ക് പോസ്‌റ്റോഫീസിനു മുമ്പില്‍ നടന്ന പ്രതിഷേധം സി പി ഐ ബേപ്പൂര്‍ മണ്ഡലം സെക്രട്ടറി ബാബുരാജ് നരിക്കുനി ഉദ്ഘാടനം ചെയ്തു. വിജയകുമാര്‍ പൂതേരി, ഒ ഭക്തവത്സലന്‍, പറോല്‍ വിജയന്‍, ടി ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. അരീക്കാട് പോസ്‌റ്റോഫീസിനു മുമ്പില്‍ എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി റിയാസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.പി സ്വര്‍ണ്ണലത, സി ദേവരാജന്‍ എന്നിവര്‍ സംസാരിച്ചു. രാമനാട്ടുകരയില്‍ സി പി ഐ മണ്ഡലം അസി:സെക്രട്ടറി മജീദ് വെണ്മരത്ത് ഉദ്ഘാടനം ചെയ്തു. രാജേഷ് നെല്ലിക്കോട്ട് , പി ഷാജി, കൃഷ്ണന്‍ പൊറക്കുറ്റി, വി എ സലീം, പി എം ഷെരീഫ് എന്നിവര്‍ പ്രസംഗിച്ചു.

Eng­lish Sum­ma­ry: protest against cen­tral gov­ern­ment poli­cies by CPI Kozhikode
You may also like this video: