തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധമിരമ്പി

Web Desk

ഫറോക്ക്

Posted on May 22, 2020, 5:52 pm

കേന്ദ്ര സർക്കാരിൻ്റെ പിന്തുണയോടെ സംസ്ഥാനങ്ങൾ നടത്തുന്ന തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ബേപ്പൂർ മണ്ഡലത്തിലെ 20 ഓളം കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടന്നു . രാമനാട്ടുകര ടൗണിൽ നടന്ന പ്രതിഷേധ സമരം എ ഐ ടി യു സി ബേപ്പൂർ മണ്ഡലം സെക്രട്ടറി മജീദ് വെൺമരത്ത് ഉദ്ഘാടനം ചെയ്തു കെ ഉമ്മർ ബാബു, ബി കെ എം യു ബേപ്പൂർ മണ്ഡലം സെക്രട്ടറി പി ഷാജി , പി പി മുനീർ എന്നിവർ സംസാരിച്ചു. പരുത്തിപാറയിൽ ശ്രീധരൻ നടുക്കണ്ടി ഉദ്ഘാടനം ചെയ്തു.എം.എ.വേണുഗോപാലൻ , എം ശിവദാസൻ എന്നിവർ സംസാരിച്ചു.

രാമനാട്ടുകര പോസ്റ്റ് ഓഫീസിനു മുന്നിൽ സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജൻ പുൽപറമ്പിൽ ഉദ്ഘാടനം ചെയ്തു. കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ ബേപ്പൂർ മണ്ഡലം സെക്രട്ടറി കൃഷ്ണൻ പൊറക്കുറ്റി ‚കെ എം വെലായുധൻ എന്നിവർ സംസാരിച്ചു.ഫറോക്ക് നഗരസഭാ പ്രദേശത്ത് പോസ്റ്റോഫീസ് പരിസരം, റയിൽവേ സ്റ്റേഷൻ ഗേറ്റ് ‚നല്ലൂരങ്ങാടി, ഫറോക്ക് പേട്ട തുടങ്ങിയ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടന്നു.പി പി രാമചന്ദ്രൻ, ഒ ഭക്തവത്സലൻ, സി പി ശ്രീധരൻ, എം സതീശ് കുമാർ, കെ വത്സരാജൻ ‚ടി ശ്രീധരൻ , വിജയകുമാർ പൂ തേരി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.

ചെറുണ്ണൂർ അങ്ങാടിയിൽ നടന്ന സമരത്തിന് നരിക്കുനി ബാബുരാജ്, പി ജയപ്രകാശ്, എം ഗോപാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. കടലുണ്ടി പഞ്ചായത്തിലെ കോട്ടക്കടവിൽ സുരേന്ദ്രൻ മുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മുരളി മുണ്ടേങ്ങാട്ട്,സി. രമേശൻ ‚ജലജ എന്നിവർ നേതൃത്വം നൽകി. കടലുണ്ടി ലെവൽ ക്രോസ്, മണ്ണൂർ റെയിൽ, ചാലിയം, മണ്ണൂർ വളവ്, കോട്ടക്കടവ്, വട്ടപ്പറമ്പ് എന്നീ കേന്ദ്രങ്ങളിലും പ്രതിഷേധ സമരങ്ങൾ നടന്നു. ദിനേശ് ബാബു അത്തോളി, എം മോഹൻദാസ് ‚ടി ഹസ്സൻ, അബ്ദുറഹ്മാൻ കുട്ടി ‚എം ഭാസ്ക്കരൻ നായർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.

Eng­lish Sum­ma­ry: protest against cen­tral gov­ern­ment policies.

You may also like this video: