ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ ഉത്തർപ്രദേശിൽ 6 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു.
ഉത്തർ പ്രദേശിൽ ബുലന്ദ്ഷഹർ, ഫിറോസബാദ്, ഗൊരഖ്പൂർ, മുസഫർ നഗർ, മീററ്റ്, കാൺപൂർ തുടങ്ങി 20 ഇടങ്ങളിൽ ജുമുഅക്ക് മുൻപും ശേഷവുമായി അതിശക്തമായ പ്രക്ഷോഭം നടന്നു.
ഖൊരക്പൂരിലും ബുലന്ത്ശഹറിലും വലിയ ആക്രമണങ്ങളുണ്ടായി. ഉത്തർപ്രദേശിൽ ഇന്ന് വലിയ രീതിയിലുള്ള ആക്രമണങ്ങൾക്ക് സാധ്യതയെന്ന് രഹസ്യാന്വേഷണവിഭാഗത്തിൻറെ റിപ്പോർട്ടുണ്ടായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ കൂടുതൽ സുരക്ഷാസന്നാഹത്തെ വിന്യസിച്ചിരുന്നെങ്കിലും പലയിടത്തും പ്രതിഷേധം ആക്രമാസക്തമായി. യുപിയിലെ ബറൈച്ചിലും, ഗാസിയാബാദിലും സംഘർഷമുണ്ടായി. 14 ജില്ലകളിലെ ഇൻറർനെറ്റ് സേവനം റദ്ദാക്കി.
you may also like this video