13 June 2025, Friday
KSFE Galaxy Chits Banner 2

Related news

June 10, 2025
March 11, 2025
February 8, 2025
January 28, 2025
January 6, 2025
October 9, 2024
September 25, 2024
September 25, 2024
September 24, 2024
September 23, 2024

ഡല്‍ഹിയിലെ പൊളിക്കല്‍ നടപടികള്‍ക്കെതിരെ പ്രതിഷേധം; അതിഷി അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 10, 2025 4:10 pm

പൊളിക്കല്‍ നടപടികള്‍ക്കെതിരെ ഡല‍ഹിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ അതിഷിയെ പൊലീസ് അറസ്റ്റു ചെയ്തു.കൽക്കാജി എക്സറ്റൻഷനിലെ ഭൂമി ഹീൻ ക്യാമ്പിൽ ഡല്‍ഹി വികസന അതോറിറ്റി നടത്തിയ പൊളിക്കൽ നടപടികൾക്കെതിരെ പ്രതിഷേധിക്കവേയാണ് അറസ്റ്റ്.സ്ഥലത്തെ എല്ലാ താമസക്കാരും അവരുടെ സ്ഥലം ഒഴിയണമെന്നാവശ്യപ്പെട്ട്ഡിസിഎ ഔദ്യോ​ഗിക നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതർ പൊളിക്കൽ നടപടികളുമായി രംഗത്തെത്തിയത്.

അനധികൃത കുടിയേറ്റമാണ് ഭൂമി ഹീൻ ക്യാമ്പിൽ ഉണ്ടായതെന്നാണ് വിവരം. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് അധികൃതർ പൊളിക്കൽ നടപടികളിലേക്ക് കടന്നതെന്നും റിപ്പോർട്ടുണ്ട്. അതേസമയം ബിജെപി സർക്കാരിന്റെ ഏകപക്ഷീയമായ നടപടി കാരണം നിരവധി പേർക്കാണ് തൊഴിൽ നഷ്ടപ്പെടുന്നതെന്ന് അതിഷി വ്യക്തമാക്കി. ആയിരക്കണക്കിന് കുടുംബങ്ങളെ പിന്തുണക്കാനാണ് താനിവിടെ എത്തിയതെന്നും അതിഷി പറഞ്ഞു.

പ്രദേശവാസികൾ ഒരിക്കലും ക്ഷമിക്കില്ലെന്നും ഇനി ഒരിക്കലും ബിജെപി അധികാരത്തിൽ തിരിച്ച് വരില്ലെന്നും അതിഷി കൂട്ടിച്ചേർത്തു.എന്നാൽ പൊളിക്കൽ നടക്കുന്ന സ്ഥലത്തേക്ക് പോകുന്നത് സുരക്ഷിതമല്ലെന്നും ഡിസിഎ നോട്ടീസ് പ്രകാരം ജൂൺ എട്ട്, ഒമ്പത്, പത്ത് ദിവസങ്ങൾക്കുള്ളിൽ താമസക്കാരോട് സ്വമേധയാ ഒഴിഞ്ഞ് പോകണമെന്ന് നിർദേശിച്ചിരുന്നുവെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 12, 2025
June 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.