Web Desk

ചണ്ഡിഗഢ്:

November 05, 2020, 3:11 pm

കാർഷിക നിയമത്തിനെതിരെ പ്രതിഷേധം തുടരുന്നു

Janayugom Online

ഹരിയാനയിൽ കാർഷിക നിയമത്തിനെതിരെ പ്രതിഷേധം തുടരുന്നു. കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർണാലിലെ റായ്പൂർ റോറൻ ഗ്രാമത്തിലെ ദേശീയപാത ‑44 കർഷകർ ഉപരോധിച്ചു. പ്രതിഷേധത്തിൽ കർണാൽ, അംബാല, കുരുക്ഷേത്ര, യമുനാനഗർ, പഞ്ചകുള എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ പങ്കെടുത്തു.
ചണ്ഡിഗഢ് — ഡൽഹി ദേശീയപാതയാണ് ഇന്നലെ 12 മുതൽ 4 വരെ കർഷകർ ഉപരോധിച്ചത്. ചക്ക ജാം എന്ന് പേരിട്ടിരുന്ന ഉപരോധത്തിന് നിരവധി കർഷക സംഘടനകളുടെ പിന്തുണ ഉണ്ടായിരുന്നു. ദേശീയപാതയ്ക്ക് സമീപം കർണാൽ പൊലീസ് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഉപരോധം ഒഴിവാക്കാൻ കർഷകരുമായി ആശയവിനിമയം നടത്താൻ എസ്ഡിഎം കർണാൽ ആയുഷ് സിൻഹയെ ചുമതലപ്പെടുത്തിയിരുന്നു.
അതേസമയം ബിജെപി — ജെജെപി നേതാക്കള്‍ക്ക് പ്രവേശനമില്ല എന്ന് ബോര്‍ഡ് സ്ഥാപിച്ചാണ് ഹരിയാനയിലെ ഗ്രാമങ്ങളിലെ കര്‍ഷകര്‍ ആഴ്ചകൾക്ക് മുമ്പ് അവരുടെ രോഷം പ്രകടിപ്പിച്ചത്. ഫത്തേബാദ് ജില്ലയിലെ അഹെര്‍വാന്‍, ഭാനി ഖേര എന്നീ ഗ്രാമങ്ങളിലെ കര്‍ഷകരാണ് ബിജെപിക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

ENGLISH SUMMARY: PROTEST AGAINST FARMERS BILL CONTINUES

YOU MAY ALSO LIKE THIS VIDEO