Web Desk

നെടുങ്കണ്ടം

June 30, 2021, 8:20 pm

ഇന്ധനവിലക്കെതിരെയുള്ള പ്രതിഷേധ സമരം ഹൈറേഞ്ചില്‍ കത്തിജ്വലിച്ചു

Janayugom Online

കേന്ദ്രസര്‍ക്കാരിന്റെ പെട്രോള്‍, ഡീസല്‍ അമിത വില വര്‍ദ്ധനവിനെതിരെയും നിത്യോപകസാധനങ്ങളുടെ വിലകയറ്റത്തിനെതിരെയും എല്‍ഡിഎഫിന്റെ നേത്യത്വത്തില്‍ സംസ്ഥാനവ്യാപകമായി വന്‍പ്രതിഷേധത്തിന് സാക്ഷിയായി ഹൈറേഞ്ച്. ഉടുമ്പചോല നിയോജകമണ്ഡലത്തിലെ പത്ത് പഞ്ചായത്തിലേയും മുഴുവന്‍ വാര്‍ഡുകളിലും പ്രതിക്ഷേധ സമരം നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരോ വാര്‍ഡിലും 35 കേന്ദ്രങ്ങളില്‍ വീതം നടത്തുവാന്‍ തീരുമാനിച്ചെങ്കിലും അതില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ പ്രതിക്ഷേധം നടന്നു. നെടുങ്കണ്ടം ടൗണില്‍ തന്നെ പത്തിലധികം കേന്ദ്രങ്ങില്‍ പ്രതിക്ഷേധപരിപാടി നടന്നു. കഴിക്കേക്കവല പോലീ്‌സ് സ്‌റ്റേഷന്‍ പടിക്കല്‍ നടന്ന പ്രതിക്ഷേധ സമരം എം.എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. നേതാക്കളായ പി.എന്‍ വിജയന്‍, എം.ബി ഷിജികുമാര്‍, എസ്. വിജു, രജ്ഞിത് രവി തുടങ്ങിയവര്‍ പങ്കെടുത്തു. 

മാങ്ങാതൊട്ടിയില്‍ നടന്ന പ്രതിക്ഷേധം സിപിഐ ജില്ലാ അസി. സെക്രട്ടറി സി.യു ജോയിയും നെടുങ്കണ്ടം ഫെഡറല്‍ ബാങ്ക് പടിക്കല്‍ നടന്ന സമരം കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാലും, നെടുങ്കണ്ടം കുരിശുപള്ളി ജംഗഷ്‌നില്‍ നടന്ന സമരം ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് സിബി മൂലേപ്പറമ്പിലും, പുളിയന്‍മല ടൗണില്‍ രണ്ട് കേന്ദ്രങ്ങളില്‍ പ്രതിക്ഷേധം നടന്നു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം സി.കെ കൃഷ്ണന്‍കുട്ടിയും സിപിഐ ഉടുമ്പന്‍ചോല മണ്ഡലം സെക്രട്ടറി വി.കെ ധനപാലും ഉദഘാടനം ചെയ്തു. നെടുങ്കണ്ടം ബസ് സ്റ്റാന്‍ഡില്‍ നടന്ന ധര്‍ണ്ണ ജനതാദള്‍ എസ് സംസ്ഥാന കമ്മറ്റിയംഗം എന്‍.കെ ജോസഫും ഉദ്ഘാടനം ചെയ്തു. രാജാക്കാട്ടില്‍ പ്രിന്‍സ് മാത്യു, കെ.പി അനില്‍, വി.എസ് സനല്‍, കെ.കെ നേത്യത്വം നല്‍കി.മുക്കുടില്‍ സിപിഐ ശാന്തന്‍പാറ മണ്ഡലം സെക്രട്ടറി കെ.സി ആലീസും ഉദ്ഘാടനം ചെയ്തു. തേര്‍ഡ് ക്യാമ്പ് ഒറ്റകടയില്‍ നടന്ന പ്രതിക്ഷേധ സമരം പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. തേര്‍ഡ് ക്യാമ്പില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് മോഹനനും, സിപിഐ ബാലഗ്രം ലോക്കല്‍ സെക്രട്ടറി പനക്കല്‍ സിറ്റിയില്‍ കെ.സി സോമനും, ബാലഗ്രാം പി.ടി ജയനും സിപിഐ നേതാവ് ഷിഹാബ് ആദിയാര്‍പുരത്തും ഉദ്ഘാടനം ചെയ്തു. 

സിപിഐ കട്ടപ്പന മണ്ഡലം സെക്രട്ടറി വി.ആര്‍ ശശി സ്വരാജിലും, മിനി നന്ദകുമാര്‍ മേരികുളത്തും രാജന്‍കുട്ടി മുതുകുളം കട്ടപ്പന, ജി അയ്യപ്പന്‍ പുളിയന്‍മലയിലും ഉദ്ഘാടനം ചെയ്തു. സിപിഐ ഉടുമ്പന്‍ചോല മണ്ഡലം കമ്മറ്റിയംഗം വി.ധര്‍മ്മരാജന്‍ ഉ്ദ്ഘാടനം ചെയ്തു.കട്ടപ്പന ബ്ലോക്ക്് പഞ്ചായത്ത് അംഗം കുസുമം സതീഷ് പങ്കെടുത്തു. ഉടുമ്പന്‍ചോല മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ജോയി അമ്പാട്ട് എഴുകുംവയലിലും ഉദ്ഘാടനം ചെയ്തു. കൂട്ടാറ്റില്‍ സിപിഐ ഉടുമ്പന്‍ചോല മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം.ആര്‍ രാഘവനും, നെടുങ്കണ്ടം എല്‍ഐസി പടിയില്‍ നടന്ന ധര്‍ണ്ണ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അംഗം അജീഷ് മുതുകുന്നേലും, കുഴിത്തൊളുവില്‍ നടന്ന ധര്‍ണ്ണ എം. ആര്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം പടിഞ്ഞാറെക്കവല വികസന സമതി സ്‌റ്റേജില്‍ നടന്ന സമരം സിപിഎം ജില്ലാ ക്മ്മറ്റിയംഗം എന്‍ കെ. ഗോപിനാഥനും, വ്യാപാര വ്യവ്‌സായ സമിതി നെടുങ്കണ്ടം യൂണിറ്റ് പ്രസിഡന്റ് നൗഷാദ് ആലുംമൂട്ടിലും ഉദ്ഘാടനം ചെയ്തു. 

നെടുങ്കണ്ടം കിഴക്കേകവല സിന്‍ഡ്രലായ്ക്ക്് മുമ്പില്‍ നടന്ന ധര്‍ണ്ണ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അംഗം നജ്മ സജുവും, കിഴക്കേക്കവല പാരിസ് ഹോട്ടലിന് സമീപം ഗ്രാമപഞ്ചായത്ത് അംഗം ലേഘാ ത്യാഗരാജനും, നെടുങ്കണ്ടം ബസ്റ്റാന്‍ഡ് ദര്‍ശനാ തീയറ്റര്‍ പടിയില്‍ നടന്ന ധര്‍ണ്ണ സിപിഐ നേതാവ് സി.എം വിന്‍സന്റും, കുഴികണ്ടത്ത് നടന്ന ധര്‍ണ്ണ കരുണാപുരം സിപിഐ ലോക്കല്‍ സെക്രട്ടറി ടി. ആര്‍ സഹദേവന്‍, നിരപ്പേല്‍കടയില്‍ നടന്നധര്‍ണ്ണ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീദേവി എസ് ലാലും ഉ്ദ്ഘടനം ചെയ്തു. നെടുങ്കണ്ടം മലനാട് ബാങ്ക് പടിയില്‍ നടന്ന ധര്‍ണ്ണ യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ജിണ്‍സണ്‍ പൗവ്വത്തും കേരള കോണ്‍ഗ്രസ് നെടുങ്കണ്ടം മണ്ഡലം പ്രസിഡന്റ് സിജോ നടയ്ക്കലും ഉദ്ഘാടനം ചെയ്തു. 

നെടുങ്കണ്ടം കിഴക്കേകവല എച്ച്പി പമ്പ് പടിക്കല്‍ നടന്ന ധര്‍ണ്ണ സിപിഎം നെടുങ്കണ്ടം ഈസ്റ്റ് സെക്രട്ടറി തമ്പി സുകുമാരനും ഉദ്ഘാടനം ചെയ്തു. സിപിഐ കമ്പംമെട്ട് ലോക്കല്‍ സെക്രട്ടറി ശിവദാസ് തച്ചാറ കമ്പംമെട്ടിലും ചാലകുടിമേട്ടില്‍ എഐവൈഎഫ് മണ്ഡലം കമ്മറ്റിയംഗം അരുണ്‍ മുകുളേലും, ചേറ്റുകഴിയില്‍ നടന്ന ധര്‍ണ്ണ ചാലകുടിമേട് സിപിഐ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമേനും, അച്ചക്കട നടന്ന ധര്‍ണ്ണ സണ്ണിയും പന്നിയാറ്റില്‍ മിന്നല്‍കൊടിയും, ശാന്തന്‍പാറ പി.ടി മുരുകനും, ചേരിയാറില്‍ ഗ്രാമപഞ്ചായത്ത് അ്ംഗം ദിവ്യ, പൂപ്പാറയില്‍ പാല്‍രാജും, വട്ടപ്പാറയില്‍ ഷാജിയും, ചെമ്മണ്ണാറ്റില്‍ ആന്റോ തോമസും ഒട്ടാപ്പിയില്‍ കെ.പി സുരേന്ദ്രനും ഉദ്ഘാടനം ചെയ്തു. 

Eng­lish Sum­ma­ry : protest against fuel price hike in highrange

You may also like this video :