Web Desk

കോട്ടയം

February 13, 2021, 8:57 pm

പാലായില്‍ മാണി സി കാപ്പനെതിരെ വൻ പ്രതിഷേധം

Janayugom Online

യുഡിഎഫിലേക്ക് കാലുമാറിയ മാണി സി കാപ്പന്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പാലായില്‍ എല്‍ഡിഎഫിന്റെ വൻ പ്രതിഷേധ പ്രകടനം. കാപ്പൻ എംഎൽഎ സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഇടതു മുന്നണിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ എൻസിപിയുടെ ഏക മുനിസിപ്പൽ കൗൺസിലറും പങ്കെടുത്തു.പാലാ നഗരസഭയിലെ ഏക എൻസിപി കൗൺസിലർ ഷീബാ ജിയോയാണ് കാപ്പനെതിരെ നഗരത്തിലിറങ്ങിയത്‌.നഗരസഭയിലെ സിപിഎം പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ ബിനു പുളിക്കക്കണ്ടത്തിൻ്റെ നേതൃത്വത്തിൽ ഇടതു മുന്നണി പ്രതിനിധികളായ കൗൺസിലർമാരും മുനിസിപ്പൽ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര ഉൾപ്പെടെ കേരളാ കോൺഗ്രസ്സ് എമ്മിൻ്റെ മുഴുവൻ കൗൺസിലര്‍മാരും പ്രകടനത്തിൽ പങ്കെടുത്തു.

ഇതോടെ യുഡിഎഫിലേക്ക് പോകാൻ തീരുമാനിച്ച മാണി സി കാപ്പൻ കൂടുതൽ ഒറ്റപ്പെട്ടു. ദേശീയ നേതൃത്വവും നേതാക്കളും കൈവിട്ടതോടെ ജില്ലാ കമ്മറ്റികളെ ഒപ്പം നിർത്താനുള്ള കാപ്പന്റെ നീക്കങ്ങളും പാളി. ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും ദേശീയ നേതൃത്വത്തിനൊപ്പമാണെന്ന് പ്രഖ്യാപിച്ചു. അതിനിടെ കാപ്പനെതിരെ പാലയിൽ എൻസിപി പ്രാദേശിക നേതൃത്വം പ്രകടനം നടത്തിയതും കാപ്പന് തിരിച്ചടിയായി. പാലയിൽ വൈകിട്ട് നടന്ന എല്‍ഡിഎഫ് പ്രകടനത്തിലും എൻസിപി ജില്ലാ നേതാക്കളടക്കം പങ്കെടുത്തു

Eng­lish Sum­ma­ry : Protest against Mani C Kap­pan at Palai

You may also like this video :