Janayugom Online
KJU

മാധ്യമ വിലക്കിനെതിരെ വ്യാപക പ്രതിഷേധം: കെ ജെ യു കരിദിനം ആചരിച്ചു

Web Desk
Posted on December 03, 2018, 7:33 pm
സ്വന്തം ലേഖകൻ 
കൊച്ചി : മാധ്യമ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. മാധ്യമ പ്രവർത്തകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ ഭരണഘടനാപരമായി ജനങ്ങൾക്കുള്ള  അറിയാനുള്ള അവകാശം ഇല്ലാതാക്കുന്നതാണ്  ആഭ്യന്തര വകുപ്പിന്റെ സർക്കുലർ . ഇത് ജനാധിപത്യ പ്രക്രിയയെ ദുർബലപ്പെടുത്തുകയും തൊഴിലെടുക്കാനുള്ള മാധ്യമ പ്രവർത്തകരുടെ അവകാശം നിഷേധിക്കുന്നതുമാണ്. ഈ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള ജേർണലിസ്റ്റ് യൂണിയൻ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി കരിദിനം ആചരിച്ചുഎറണാകുളം ജില്ലയിൽ കളമശ്ശേരി, ആലുവ, പെരുമ്പാവൂർ, അങ്കമാലി, മുവാറ്റുപുഴ, കോതമംഗലം, പിറവം, കൂത്താട്ടുകുളം , ആലങ്ങാട്, കൊച്ചി, മരട് , കാക്കനാട്, തൃപ്പുണിത്തുറ ‚പറവൂർ എന്നിവിടങ്ങളിൽ കരിദിനാചരണം നടന്നു. സംസ്ഥാന സെക്രട്ടറി കെ സി സ്മിജൻ , സംസ്ഥാന ട്രഷറർ ഷാജി ഇടപ്പള്ളി, സംസ്ഥാന വൈസ് പ്രസിഡന്റ് ജോഷി അറക്കൽ, ദേശീയ സമിതി അംഗം ശ്രീമൂലം മോഹൻദാസ്, ജില്ലാ ഭാരവാഹികളായ എം എ ഷാജി, ബോബൻ ബി കിഴക്കേത്തറ, എ കെ സുരേന്ദ്രൻ, രതീഷ് പുതുശ്ശേരി, ജോസ് പിറവം, കെ എം അബ്ബാസ്,സുനീഷ് മണ്ണത്തൂർ, ജെറോം മൈക്കിൾ  എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്‌ഘാടനം നിർവഹിച്ചു.
KJU
പ്രസ് ക്ലബ് തലത്തിലും പ്രതിഷേധ യോഗങ്ങൾ നടന്നു. കോട്ടയം ജില്ലാ  കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂരിൽ നടന്ന പ്രതിഷേധം സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ബിശ്വാസ് ഉദ്‌ഘാടനം ചെയ്തു. ദേശീയ സമിതി അംഗം ആഷിഖ് മണിയംകുളം പ്രസംഗിച്ചു.  തൃശൂരിൽ ചാവക്കാട് നടന്ന പ്രതിഷേധ കൂട്ടായ്മ  സംസ്ഥാന വൈസ് പ്രസിഡന്റ് ജോഫി ചൊവ്വന്നൂരും തൃപ്രയാറിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോസ് താടിക്കാരനും , പാലക്കാട് ജില്ലയിൽ ഐ ജെ യു സെക്രട്ടറി ജനറൽ ജി പ്രഭാകരനും കാസർഗോഡ് ജില്ലയിൽ അബ്ദുള്ള കുമ്പളയും കൊല്ലം ജില്ലയിൽ കൊട്ടാരക്കരയിൽ നടന്ന പ്രതിഷേധം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പല്ലിശ്ശേരിയും ആലപ്പുഴയിൽ കായംകുളത്ത് ജില്ലാ സെക്രട്ടറി വാഹിദ് കറ്റാനവും അമ്പലപ്പുഴയിൽ ഡി ബിനുവും ഉദ്‌ഘാടനം ചെയ്തു.
Shaji Edappally
തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ  പ്രതിഷേധ യോഗങ്ങൾ നടക്കും. പ്രസ്സ് ക്ലബ് തലത്തിലും കെ ജെ യു യൂണിറ്റുകളുടെ നേതൃത്വത്തിലും സംസ്ഥാന വ്യാപകമായി കരിദിനമാചരിച്ച മാധ്യമ പ്രവർത്തകരെ കെ ജെ യു സംസ്ഥാന പ്രസിഡന്റ് ബാബു തോമസ്, ജനറൽ സെക്രട്ടറി അനിൽ ബിശ്വാസ് എന്നിവർ നന്ദി അറിയിച്ചു, സർക്കാർ ഉത്തരവ് പിൻവലിക്കാൻ തയ്യറായില്ലെകിൽ ശക്തമായ സമരവുമായി കെ ജെ യു മുന്നോട്ടുപോകുമെന്നും  ഭാരവാഹികൾ വ്യക്തമാക്കി.
Protests