‘മോഡിയെ തുറന്നുകാട്ടുക, പ്രതിഷേധിക്കുക’: നാളെ രാജ്യവ്യാപക പ്രക്ഷോഭം

Web Desk

ന്യൂഡല്‍ഹി

Posted on May 22, 2018, 8:23 am

നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരമേറ്റതിന്റെ നാലാം വാര്‍ഷികത്തില്‍ പ്രതിഷേധവുമായി ലക്ഷങ്ങള്‍ തെരുവിലിറങ്ങും. 106 വര്‍ഗ ബഹുജന സംഘടനകളുടെ ആഹ്വാനപ്രകാരം ‘തുറന്നുകാട്ടുക പ്രതിഷേധിക്കുക’ (പോല്‍ ഖോല്‍, ഹല്ലാ ബോല്‍) എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധം. രാജ്യ തലസ്ഥാനത്തും സംസ്ഥാന തലസ്ഥാനങ്ങളിലും വിവിധ സംഘടനകള്‍ സംയുക്തമായി പ്രതിഷേധത്തില്‍ അണിനിരക്കും.

സംസ്ഥാനത്ത് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വിവിധ വര്‍ഗ ബഹുജന സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനങ്ങള്‍, റാലികള്‍, ധര്‍ണകള്‍ തുടങ്ങി വിവിധ രൂപത്തിലുള്ള പ്രതിഷേധം അരങ്ങേറും. വര്‍ഗ ബഹുജന സംഘടനകളുടെയും സാമൂഹ്യ സംഘടനകളുമുള്‍പ്പെടെ അംഗങ്ങളായുള്ള ജന്‍ ഏകതാ ജന്‍ അധികാര്‍ ആന്ദോളന്‍ ആണ് പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിരിക്കുന്നത്.