Web Desk

തിരുവനന്തപുരം

June 21, 2021, 8:30 am

ഇന്ധനവില കൊള്ളയ്ക്കെതിരെ പ്രതിഷേധം: നിരത്തുകൾ ഇന്ന് 15 മിനിറ്റ് നിശ്ചലമാകും

Janayugom Online

ഇന്ധനവില കൊള്ളയ്ക്കെതിരെ പ്രതിഷേധവുമായി സംസ്ഥാനത്തെ നിരത്തുകൾ ഇന്ന് 15 മിനിറ്റ് നിശ്ചലമാകും. സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനം ചെയ്ത വണ്ടി നിർത്തിയിടൽ സമരത്തിന്റെ ഭാഗമായി പകൽ 11 മുതൽ 11.15 വരെ നിരത്തിലുള്ള മുഴുവൻ വാഹനങ്ങളും നിർത്തിയിട്ട് പ്രതിഷേധിക്കും. വാഹനങ്ങൾ എവിടെയാണോ, അവിടെ നിർത്തിയിട്ടാണ് സമരം. സ്വകാര്യ, ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പ്രതിഷേധത്തിന്റെ ഭാഗമാകും. ആംബുലൻസുകളെ ഈ സമരത്തിൽ നിന്നും ഒഴിവാക്കും.

കോവിഡ് മഹാമാരിയുടെ മറവിലും കേന്ദ്രസര്‍ക്കാര്‍ തുടരുന്ന കടുത്ത ജനദ്രോഹ നയങ്ങള്‍ക്കെതിരെ നടത്തുന്ന പ്രതിഷേധ സമരം വമ്പിച്ച വിജയമാക്കാൻ എല്ലാ തൊഴിലാളികളോടും ബഹുജനങ്ങളോടും സംയുക്ത സമിതിക്കു വേണ്ടി കെ പി രാജേന്ദ്രൻ (എഐടിയുസി), എളമരം കരീം (സിഐടിയു), ആർ ചന്ദ്രശേഖരൻ (ഐഎൻടിയുസി ), മനയത്ത് ചന്ദ്രൻ (എച്ച്എംഎസ്), അഡ്വ. എ റഹ്മത്തുള്ള (എ‌സ്‌ടിയു), കെ രത്നകുമാർ (യുടിയുസി), സോണിയ ജോർജ്ജ് (സേവ), വി കെ സദാനന്ദൻ (എഐയുടിയുസി), അഡ്വ. ടി ബി മിനി (ടിയുസിസി), കളത്തിൽ വിജയൻ (ടിയുസിഐ), കവടിയാർ ധർമ്മൻ (കെടിയുസി), വി വി രാജേന്ദ്രൻ (എഐസിടിയു), വി സുരേന്ദ്രൻപിള്ള (ജെഎൽയു), കെ ചന്ദ്രശേഖരൻ (ഐഎൻഎൽസി), മനോജ് പെരുമ്പള്ളി (ജെടിയു), റോയി ഉമ്മൻ (കെടിയുസി-ജോസഫ്) എന്നിവർ അഭ്യർത്ഥിച്ചു.

Eng­lish sum­ma­ry: Protest Against Petrol price hike

You may also like this video: