26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 21, 2025
April 20, 2025
April 20, 2025
April 19, 2025
April 18, 2025
April 15, 2025
April 15, 2025
April 15, 2025
April 14, 2025

ടാസ്മാക് ക്രമക്കേടിനെതിരെ പ്രതിഷേധം; ബിജെപിതമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ അറസ്റ്റിൽ

Janayugom Webdesk
ചെന്നൈ
March 17, 2025 4:37 pm

പൊലീസ് അനുമതിയില്ലാതെ ടാസ്മാക് ക്രമക്കേടിനെതിരെ പ്രതിഷേധിച്ച ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ അറസ്റ്റിൽ.തമിഴ്‌നാട് സർക്കാരിന്റെ മദ്യവിൽപന സ്ഥാപനമായ ടാസ്മാക് ആസ്ഥാനത്തും വിവിധ മദ്യക്കമ്പനികളുടെ ഓഫിസുകളിലും നടത്തിയ പരിശോധനയിൽ 1000 കോടിയിലേറെ രൂപയുടെ ക്രമക്കേടുകൾ നടന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ഇതിനെതിരെയായിരുന്നു ബിജെപിയുടെ പ്രതിഷേധം

മുൻ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ ഉൾപ്പെടെ ഒട്ടേറെ ബിജെപി നേതാക്കളെയും ചെന്നൈ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. അക്കരൈയിലെ വീട്ടിൽനിന്ന് ഒരു കിലോമീറ്റർ അകലെ വച്ചാണ് അണ്ണാമലൈയെ തടഞ്ഞ് അറസ്റ്റ് ചെയ്തത്. എഗ്മോറിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ 11ന് നടക്കേണ്ടിയിരുന്ന പ്രതിഷേധമാണ് പൊലീസ് തടഞ്ഞത്. പ്രതിഷേധ സ്ഥലത്തേക്ക് എത്തുന്നതിന് മുൻപുതന്നെ നേതാക്കളെ വീട്ടുതടങ്കലിലാക്കിയും കസ്റ്റഡിയിലെടുത്തുമാണ് പ്രതിഷേധത്തെ പൊലീസ് നേരിട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.