തിരുവനന്തപുരം: മംഗലാപുരത്ത് പ്രകടനം നടത്തിയ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം, കർണ്ണാടക സംസ്ഥാന സെക്രട്ടറി സാഥി സുന്ദരേശ് തുടങ്ങിയ നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്ത നടപടിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതിഷേധിച്ചു. പൗരത്വ നിയമത്തിനെതിുരെ നടക്കുന്ന പ്രതിഷേധങ്ങളെ നിരോധനാജ്ഞ പ്രഖ്യാപിച്ചും മർദന മുറകൾ ഉപയോഗിച്ചും നേതാക്കളെ അറസ്റ്റ് ചെയ്തും അടിച്ചമർത്താനാണ് കർണ്ണാടകയിലും ബിജെപി സർക്കാർ ശ്രമിക്കുന്നത്.
പ്രതിഷേധിച്ചവർക്കുനേരെ നടത്തിയ വെടിവയ്പിനെ തുടർന്ന് രണ്ടുപേർ മംഗലാപുരത്ത് കൊല്ലപ്പെട്ടു. പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം തടങ്കലിലാക്കുകയും ചെയ്തു. കർഫ്യൂ പ്രഖ്യാപിച്ചും ലാത്തിച്ചാർജ്ജും ടിയർഗ്യാസും പ്രയോഗിച്ചും പ്രതിഷേധം അടിച്ചൊതുക്കാമെന്നത് തെറ്റിദ്ധാരണമായെന്ന് കാനം പ്രസ്താവനയിൽ പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രകടനങ്ങൾ നടത്താൻ കാനം പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.