Web Desk

തിരുവനന്തപുരം

February 13, 2020, 10:57 pm

പാചകവാതക വിലവർദ്ധനയിൽ ശക്തിയായി പ്രതിഷേധിക്കുക: കാനം

Janayugom Online

പാചക വാതക വില കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ നടപടിയിൽ ശക്തമായി പ്രതിഷേധിക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആഹ്വാനം ചെയ്തു. കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്ന ഈ നടപടി വിലക്കയറ്റംമൂലം പൊറുതിമുട്ടിയിരിക്കുന്ന സാധാരണക്കാരന്റെ ജീവിതം കൂടുതൽ ദുസഹമാക്കും. ഇതൊരു കടുത്ത ജനദ്രോഹ നടപടിയാണ്. കേന്ദ്ര സർക്കാരിന്റെ ഈ ജനവിരുദ്ധ നടപടിക്കെതിരെ ജനകീയ പ്രക്ഷോഭം വളർന്നുവരേണ്ടത് അനിവാര്യമാണെന്ന് കാനം പ്രസ്താവനയിൽ പറഞ്ഞു.

ENGLISH SUMMARY: Protest against the hike in gas cylinder

YOU MAY ALSO LIKE THIS VIDEO