സുന്ദർ പിച്ചൈയ്ക്കെതിരെ പ്രതിഷേധം

Web Desk

ന്യൂഡൽഹി

Posted on June 03, 2020, 11:32 am

ജോർജ്ജ് ഫ്‌ളോയിഡിന്റെ വംശീയ കൊലയില്‍ പ്രതിഷേധം പരസ്യപ്പെടുത്തിയും ഐക്യദാര്‍ഡ്യമറിയിച്ചുമുള്ള ഗൂഗിൾ മേധാവി സുന്ദര്‍ പിച്ചൈയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനം. ഗൂഗിളിന്റെയും യൂട്യൂബിന്റെയും ഹോം പേജില്‍ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചതിനുപിന്നാലെയാണ് നിരവധി ഇന്ത്യക്കാർ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്. ഇന്ത്യയിൽ ഇത്തരം വംശീയ പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ ഗൂഗിൾ ഒരു നടപടിയും എടുത്തിരുന്നില്ല.

ദളിത് വിദ്യാർത്ഥി രോഹിത് വെമുല മരിച്ചപ്പോൾ ഇന്ത്യയിൽ ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ നടന്നിരുന്നു. കുടിയേറ്റ പ്രശ്നങ്ങളിൽ സുന്ദർ പിച്ചൈ എന്ത് സഹായമാണ് നൽകിയതെന്നും ചിലർ ചോദിക്കുന്നുണ്ട്. ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെയും ബറോണ ടെയ്‌ലറുടെയും അഹമ്മദ് അര്‍ബെറിയുടെയും ഓര്‍മ്മകളില്‍ ആദരമര്‍പ്പിക്കുന്നു. അതിനൊപ്പം ശബ്ദമുയര്‍ത്താനാകാത്ത മനുഷ്യര്‍ക്കും ഐക്യദാര്‍ഡ്യം. അവര്‍ ഒറ്റക്കല്ല. വംശീയ സമത്വത്തിന് വേണ്ടി കമ്പനി നിലകൊള്ളും എന്നാണ് സുന്ദര്‍ പിച്ചൈ കഴിഞ്ഞ ദിവസം പറഞ്ഞത്.

ENGLISH SUMMARY: protest agan­ist sun­dar pichai
You may also like this video