29 March 2024, Friday

പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രതിഷേധം: ടോള്‍ നല്‍കാതെ സ്വകാര്യ ബസുകള്‍ വീണ്ടും സര്‍വീസ് നടത്തി

Janayugom Webdesk
വടക്കഞ്ചേരി
April 11, 2022 9:21 am

പന്നിയങ്കര ടോൾ പ്ലാസയിലെ തുടർച്ചയായി രണ്ടാം ദിവസവും സ്വകാര്യബസ് ടോള്‍ നല്‍കാതെ കടന്നുപോയി. ടോള്‍ പ്ലാസയില്‍ സ്ഥാപിച്ചിരുന്ന ബാരിയർ തകർത്താണ് സ്വകാര്യബസുകൾ കടന്നുപോയത്. അമിത ടോൾ ഈടാക്കുന്നതായി ആരോപിച്ച് സ്വകാര്യ ബസുകൾ ഉൾപ്പെടെ നടത്തിവരുന്ന പ്രതിഷേധത്തിന്റെ തുടർച്ചയായാണ് രണ്ടാം ദിവസവും ‘ബാരിയർ തകർക്കൽ സമരം’ നടന്നത്. ഇത്തരത്തിൽ കടന്നുപോയ 12 ബസുകൾക്കെതിരെ പരാതി നൽകിയതായി ടോൾ പ്ലാസ അധികൃതർ പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം ടോൾ പ്ലാസയിൽ ബാരിയർ തള്ളിമാറ്റി കടന്നുപോയ 29 ബസുകൾക്കെതിരെ വടക്കഞ്ചേരി പൊലീസ് കേസെടുത്തിരുന്നു. കരാർ കമ്പനി അധികൃതർ നൽകിയ പരാതിയെത്തുടർന്നായിരുന്നു നടപടി. ഇതിനിടെ ബസുടമകളും തൊഴിലാളികളും നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ആറാം ദിവസത്തിലേക്കു കടന്നു.

Eng­lish Sum­ma­ry: Protest at Pan­niyankara toll plaza: Pri­vate bus­es resume ser­vice with­out pay­ing toll

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.