ന്യൂഡൽഹി: രാജ്യത്തെ മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് കേന്ദ്രസർക്കാർ. പ്രതിഷേധങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.
സർക്കാർ നേരത്തെ പുറപ്പെടുവിച്ചിട്ടുള്ള പ്രോഗ്രാം നിയമാവലികൾക്ക് വിരുദ്ധമായുള്ള ദൃശ്യങ്ങൾ പ്രക്ഷേപണം ചെയ്യരുതെന്നാണ് സർക്കാരിന്റെ കർശന നിർദേശം.
രാജ്യത്തെ നിയമവാഴ്ചയെ തകർക്കും വിധമുള്ള ദേശവിരുദ്ധ പ്രതിഷേധങ്ങൾ പ്രക്ഷേപണം ചെയ്യരുതെന്ന് സർക്കുലറിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു. രാജ്യത്തിന്റെ അഖണ്ഡത തകർക്കും വിധമുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പുറത്ത് വിടരുതെന്നും നിർദേശമുണ്ട്. രാജ്യത്തെ ധാർമിക ജീവിതം തടസപ്പെടുത്തും വിധം ചില സംഘങ്ങളും വ്യക്തികളും നടത്തുന്ന നടത്തുന്ന പ്രതിഷേധങ്ങളും വിമർശനങ്ങളും പ്രസിദ്ധീകരിക്കരുതെന്നും നിർദേശമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.