ലോട്ടറി ഓഫീസുകൾക്കു മുന്നിൽ എഐടിയുസി ധർണ്ണ നാളെ

Web Desk

കൊച്ചി

Posted on May 28, 2020, 2:40 pm
ആൾ  കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ (എഐടിയുസി) നേതൃത്വത്തിൽ നാളെ രാവിലെ 11 ന്  സംസ്ഥാനത്തെ ജില്ലാ ലോട്ടറി ഓഫീസുകൾക്കും സബ് ഓഫീസുകൾക്കും മുന്നിലും ധർണ്ണ സമരം സംഘടിപ്പിക്കും. കേരള ഭാഗ്യക്കുറിയുടെ മുഖവില 20  രൂപയാക്കുക, സർക്കാർ രണ്ടാം ഘട്ടമായി പ്രഖ്യാപിച്ച 1000  രൂപ  ധനസഹായം ഉടൻ വിതരണം ചെയ്യുക, എഴുത്തു, ചൂതാട്ട ലോട്ടറി മാഫിയക്കെതിരെ നിയമ നടപടി  സ്വീകരിക്കുക, കേരള ഭാഗ്യക്കുറിയെയും തൊഴിലാളികളെയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്  ധർണ്ണ സമരം സംഘടിപ്പിക്കുന്നത്.
എറണാകുളം ജില്ലാ ലോട്ടറി ഓഫീസിനുമുന്നിൽ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, ഇരിങ്ങാലക്കുട സബ് ഓഫീസിനു മുന്നിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ എസ് ഇന്ദുശേഖരൻ  നായർ,  പയ്യന്നൂർ സബ് ഓഫീസിനുമുന്നിൽ  ജനറൽ സെക്രട്ടറി വി ബാലൻ, കോഴിക്കോട് ജില്ലാ ഓഫിസിന് മുന്നിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി എം ജമാൽ എന്നിവരും മറ്റു കേന്ദ്രങ്ങളിൽ എഐടിയുസി യുടെയും യൂണിയന്റെയും സംസ്ഥാന ഭാരവാഹികളും സമരം ഉദ്‌ഘാടനം ചെയ്യും.
Eng­lish Sum­ma­ry: protest by aituc
You may also like this video: