June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

വിളവെടുപ്പുത്സവത്തിൽ കാര്‍ഷിക ബില്ലുകളുടെ പകർപ്പുകൾ കത്തിച്ച് പ്രതിഷേധം

By Janayugom Webdesk
January 13, 2021

വിളവെടുപ്പുത്സവമായ ലോഡിക്ക് കാര്‍ഷിക ബില്ലുകളുടെ പകർപ്പുകൾ കത്തിച്ച് കര്‍ഷകരുടെ പ്രതിഷേധം.
പാഴ്‌വസ്തുക്കള്‍ കത്തിച്ചു കളയാനായി ആഴിയൊരുക്കുന്നത് ലോഡിയുടെ ഭാഗമാണ്. പഞ്ചാബ്, ഹരിയാന ഉള്‍പ്പെടെ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഇന്നലെ ലോഡിയുടെ ഭാഗമായി ആഴിയില്‍ കാര്‍ഷിക ബില്ലുകളുടെ പകർപ്പുകൾ കീറിയെറിഞ്ഞ് കത്തിച്ചായിരുന്നു കര്‍ഷകര്‍ പ്രതിഷേധവും ഒപ്പം ആഘോഷവും നടത്തിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. 

നവംബര്‍ 26ന് ആരംഭിച്ച കര്‍ഷക സമരം ഡല്‍ഹിയുടെ അതിര്‍ത്തി മേഖലകളായ സിംഘു, ടിക്രി, ഗാസിപൂര്‍ മേഖലകളില്‍ ശക്തമായി മുന്നേറുകയാണ്. കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിച്ച് മടങ്ങുവെന്നാണ് കര്‍ഷകരുടെ തീരുമാനം. കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മില്‍ എട്ടു വട്ടം ചര്‍ച്ച നടന്നെങ്കിലും ഇരുപക്ഷവും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാത്തതോടെ ചര്‍ച്ചകള്‍ ഫലം കണ്ടില്ല. കര്‍ഷക സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിച്ച സുപ്രീം കോടതി നിയമങ്ങള്‍ പഠിക്കാനായി സമിതിയെ നിയോഗിക്കാന്‍ ഉത്തരവു പുറപ്പെടുവിച്ചെങ്കിലും കര്‍ഷകര്‍ സമിതിയോടു സഹകരിക്കില്ലെന്നു വ്യക്തമാക്കി.

കര്‍ഷക സമരം വീണ്ടും ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് കര്‍ഷകരുടെ തീരുമാനം. റിപ്പബ്ലിക് ദിനത്തില്‍ ദേശവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തില്‍ 20 ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് ജാംഹുരി കിസാന്‍ സഭാ ജനറല്‍ സെക്രട്ടറി കുല്‍വന്ത് സിങ് സംധു പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ENGLISH SUMMARY:Protest by burn­ing copies of agri­cul­tur­al bills at har­vest festival
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.