24 April 2024, Wednesday

Related news

April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 20, 2024
April 20, 2024
April 19, 2024

പ്രശാന്ത് കിഷോറിന്റെ വരവിൽ കോൺഗ്രസിൽ പ്രതിഷേധം;ശശി തരൂർ 23ജി നേതാക്കൾക്കൊപ്പമില്ല

പുളിക്കല്‍ സനില്‍രാഘവന്‍
September 8, 2021 12:33 pm

പ്രശാന്ത് കിഷോറിൻറെ കോൺഗ്രസിലേക്കുള്ള വരവിനെ ചൊല്ലി പാർട്ടിയിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. കോൺഗ്രസിൽ മാറ്റങ്ങൾ വേണമെന്നാവശ്യപ്പെട്ട് പാർട്ടി അദ്ധ്യക്ഷ സോണിയഗാന്ധിക്ക നിവേദനം നൽകിയ ജി പാർട്ടിയിലെ ജി23ലും പ്രശാന്തിൻറെ പേരിൽ വില്ലലുണ്ടായിരിക്കുന്നു. പ്രശാന്ത് കിഷോറിന്റെ സേവനത്തിനായുള്ള ആവശ്യം പാർട്ടയിലെ ഒരു വിഭാഗം ശക്തമാക്കുന്നു. രാഹുലിനൊപ്പം നിൽക്കുന്ന കുടുംബാധിപത്യത്തെ അംഗീകരിക്കുന്ന വിഭാഗമാണ് ഇതിനായി രംഗത്തുള്ളത്. രാഹുൽ എന്തു പറയുന്നുവോ അതിനൊപ്പം നിൽക്കുനനവരാണ് ഇവർ. നേതാക്കൾ പരസ്യ പ്രസ്താവനകൾ ആരംഭിച്ച് കഴിഞ്ഞു. യുപിയിൽ അടക്കം തിരഞ്ഞെടുപ്പ് മോഡിലേക്ക് മാറിയതും ദേശീയ തലത്തിൽ പ്രക്ഷോഭങ്ങൾ തുടക്കം കുറിക്കാനും കൂടി ഒരുങ്ങുകയാണ് കോൺഗ്രസ്. ഈ സാഹചര്യത്തിൽ അതിനായുള്ള തന്ത്രം ഒരുക്കാനുള്ള തന്ത്രജ്ഞൻ പാർട്ടിയിൽ വേണമെന്നാണ് വ ഇവരുടേ ആവശ്യം. രാഹുൽ, പ്രിയങ്ക എന്നിവർ പ്രശാന്ത് ഭൂഷണുമായി സംസാരിച്ചു കഴിഞ്ഞു. ജി23യിൽ പോലും ഈ വിഷയത്തിൽ വിള്ളലുണ്ടാക്കിയിരിക്കുകയാണ്. പ്രൊഫഷണലായി പുതിയ തലത്തിലേക്ക് കോൺഗ്രസ് മാറേണ്ടത് അത്യാവശ്യമാണെന്ന് രാഹുൽ ഗാന്ധിയെ നേതാക്കൾ ബോധിപ്പിച്ച് കഴിഞ്ഞു. പഴയ അതേ രീതിവെച്ച് പിടിച്ചുനിൽക്കാനാവില്ലെന്നാണ് കോൺഗ്രസ് കരുതുന്നത്. ജി23യിലെ വിള്ളലാണ് അതിലുള്ളവരെ തന്നെ ബുദ്ധിമുട്ടിക്കുന്നത്. ശശി തരൂർ ഇപ്പോൾ 23ജിയിൽ നിന്നും മലക്കം മറഞിരിക്കുന്നു. തരൂർ അടക്കമുള്ളവർ കോൺഗ്രസ് തിരിച്ചുവരാനായി എടുക്കുന്ന മാർഗങ്ങളെ അംഗീകരിക്കുന്നുണ്ട്. എന്നാൽ കപിൽ സിബൽ ഇതിനെ തുറന്ന് എതിർക്കുകയാണ്. പല കമ്മിറ്റികളിലായി ജി23 നേതാക്കളെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ രാഹുൽ ഇവരോട് കാര്യങ്ങളൊന്നും ചർച്ച ചെയ്യാത്തതാണ് പ്രധാന കാരണം.


ഇതുകൂടി വായിക്കു;രാഹുൽ ഗാന്ധി ആത്മരക്ഷ പഠിപ്പിക്കേണ്ടത് കോൺഗ്രസുകാരെ: ഡി രാജ


 

അതേസമയം എല്ലാ യോഗങ്ങളും രാഹുലിന്റെ ഭവനത്തിൽ മാത്രമാണ് നടക്കുന്നത്. ബാക്കിയുള്ളവരൊന്നും കാര്യം അറിയുന്നില്ല. സോണിയ അധ്യക്ഷയായിട്ടും ഭൂപേഷ് ബാഗലും സിംഗ് ദേവും രാഹുലിനെയാണ് കണ്ടത്. അതും വീട്ടിലെത്തിയാണ് കണ്ടത്. ഇതിലൂടെ രാഹുൽ പിൻവാതിൽ ഭരണം നടത്തുകയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. കപിൽ സിബലിനൊപ്പം നിൽക്കുന്ന നേതാക്കൾ തുറന്നടിച്ചിരിക്കുന്നു. കോൺഗ്രസ് പാർലമെൻററി പാർട്ടി നേതൃത്വത്തിൽ നിന്നും അധിരജ്ഞൻ ചൗധരിയെ മാറ്റണമെന്നാവശ്യം പാർട്ടിയിൽ നിന്നു തന്നെ ഉയർന്നിരുന്നു. പകരം ശശിതരൂർ, മനീഷ് തിവാരി എന്നിവരിൽ ഒരാളെ നിയമിക്കണമെന്നായിരുന്നു പൊതുവേയുള്ള വികരാം. എന്നാൽ കുടുംബാധിപത്യത്തെ അംഗീകരിക്കുന്നവർ അതിനു അനുവാദം നൽകിയില്ല. കോൺഗ്രിസൻറെ ദേശീയ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എ കെ ആൻറണി, കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ തതൂർ വരുന്ന കാര്യത്തിൽ മൗനം പാലിച്ചു. അതിനിടെ എഐസിസിസിയുടെ സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ മാറ്റണമെന്ന ആവശ്യത്തിനും ഇതിനിടെ കോൺഗ്രസിൽ ചൂടേറിയിരിക്കുകയാണ്. കേരള ഘടകത്തിൽ അദ്ദേഹത്തിനെതിരെ പല സീനിയർ നേതാക്കളും രംഗത്തു വന്നു കഴിഞ്ഞു. പാർട്ടിയിൽ സമ്മിശ്ര പ്രതികരണമാണ് പ്രശാന്തിന്റെ വരവിൽ ആദ്യം ലഭിച്ചത്. എന്നാൽ രാജസ്ഥാനിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച വിജയം നേടിയതോടെയാണ് ഈ തീരുമാനം പലരും മാറ്റിയത്. നിർണായക ചിലയിടങ്ങളിൽ വീഴ്ച്ചയും കോൺഗ്രസിന് സംഭവിച്ചിരുന്നു. ഇതോടെ മുതിർന്ന നേതാക്കളെല്ലാരും പ്രശാന്ത് വരട്ടെ എന്ന നിലപാടിലാണ്. കോൺഗ്രസ് ഇപ്പോൾ തന്നെ തകർന്ന് നിൽക്കുന്ന അവസ്ഥയിലാണ്. ഇനി എന്ത് നഷ്ടപ്പെടാനാണ് കോൺഗ്രസിനുള്ളത്. അങ്ങനെ ചിന്തിക്കുമ്പോൾ ഒരു റിസ്കെടുത്ത് മാറ്റങ്ങൾ കൊണ്ടുവരാനുള്ള സമയമാണ് ഇതെന്ന് നേതാക്കൾ പറയുന്നു. പ്രശാന്ത് വരുന്നത് പാർട്ടിയെ ശക്തിപ്പെടുത്താൻ മാത്രമല്ല, അവരെ പ്രചോദിപ്പിക്കാൻ കൂടിയാണെന്ന് വീരപ്പ മൊയ്ലി പറഞ്ഞു. കോൺഗ്രസിന്റെ രാഷ്ട്രീയ ഭാവി മെച്ചപ്പെട്ടതാക്കാൻ പ്രവർത്തകർ നന്നായി വരണം. അവരെ മെച്ചപ്പെടുത്താൻ പ്രശാന്തിന്റെ സേവനം ഗുണം ചെയ്യും. സോണിയാ ഗാന്ധിക്ക് ഏറ്റവും വലിയ സഹായമാണ് കിഷോർ ചെയ്യുന്നത്. അദ്ദേഹം വിജയിക്കുമെന്ന കാര്യത്തിൽ സംശയമില്ല. വെറുമൊരു പരീക്ഷണത്തിന്റെ ഭാഗമായിട്ടല്ല പ്രശാന്ത് വരുന്നത്. പാർട്ടിയിലേക്ക് വിജയം കൊണ്ടുവരാനാണ് പികെ വരുന്നത്. പാർട്ടി വളർത്തുകയാണ് പ്രധാനം. കർണ്ണാടകത്തിൽ നിന്നുള്ള മൊയ്ലലി സോണിയയുമായി അടുത്ത ബന്ധമുള്ള നേതാവാണ്. ഉത്തരാഖണ്ഡിൽ ഫോർമുല തയ്യാറായി കഴിഞ്ഞു. ഹരീഷ് റാവത്ത് തന്നെയാണ് കോൺഗ്രസിന്റെ മുഖം. എന്നാൽ ഇവിടെ ക്ഷേത്രങ്ങളുടെ നവീകരണത്തിന് കോൺഗ്രസ് മുൻകൈയ്യെടുക്കും. പക്ഷേ വൈദ്യുതിയിലാണ് കോൺഗ്രസിന്റെ തുറുപ്പുച്ചീട്ടുള്ളത്. സൗജന്യ വൈദ്യുതി 200 യൂണിറ്റ് വരെയും സൗജന്യ കുടിവെള്ളവുമാണ് കോൺഗ്രസ് പദ്ധതികൾ. കുമയൂണിൽ കേന്ദ്രീകരിച്ച് നല്ലൊരു വോട്ടുബാങ്ക് നേടിയെടുക്കണമെന്നാണ് ഹരീഷ് റാവത്തിന് പ്രശാന്ത് നൽകിയിരിക്കുന്ന നിർദേശം. ഇവിടെ ജനക്ഷേമ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം. ഇവിടെ ജനപ്രിയരായ നേതാക്കളുടെ പട്ടിക പ്രശാന്ത് ഹൈക്കമാൻഡിന് നൽകും. അവർക്കാവും സീറ്റ് നൽകുക. കിഷോർ കൈവശമുള്ള ഡാറ്റാ ബാങ്ക് വിപുലമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ത്രിപുരയിൽ കോൺഗ്രസ് പുതിയ സഖ്യമുണ്ടാക്കും. പ്രദ്യോത് ദേബ് ബർമനും തൃണമൂലിനുമൊപ്പം കോൺഗ്രസ് ചേരും. നേരത്തെ തന്നെ ദേബ് ബർമൻ ബിജെപിയെ തരിപ്പണമാക്കിയ നേതാവാണ്. അദ്ദേഹത്തിന്റെ പാർട്ടി നല്ലൊരു വിഭാഗം സീറ്റും ഇത്തവണ നേടുമെന്ന് പ്രശാന്ത് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് ദേബ് ബർമനെ മുന്നിൽ നിർത്തി സഖ്യമുണ്ടാക്കാനാണ് കോൺഗ്രസിന്റെ പ്ലാൻ. ത്രിപുരയിലെ ആദിവാസി മേഖലയിൽ വൻ തരംഗമുണ്ടാക്കാൻ പ്രദ്യോതിന് സാധിക്കുമെന്ന് നേരത്തെ തിപ്ര കൗൺസിൽ തിരഞ്ഞെടുപ്പിൽ തെളിഞ്ഞതാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ദേബ് ബർമനായിരിക്കും.


ഇതുകൂടി വായിക്കു;പ്രശാന്ത്‌ കിഷോറിനെ ചൊല്ലിയും കോൺഗ്രസിൽ അടി; പുറംപണി നല്‍കേണ്ടകാര്യമില്ലെന്ന് ജി-23 നേതാക്കള്‍


അസമിൽ സുഷ്മിത ദേവ് പോയെങ്കിലും ഇവിടെ കോൺഗ്രസിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രശാന്തുണ്ടാവും. ബദറുദ്ദീൻ അജ്മലുമായുള്ള സഖ്യം വിട്ടത് നല്ലൊരു തുടക്കമാണ്. ഇവിടെ അഖിൽ ഗൊഗോയിയും തൃണമൂൽ കോൺഗ്രസും കോൺഗ്രസിനൊപ്പം ചേരും. ഇവരുമായി നിരന്തരം ചർച്ചകളിലാണ് പ്രശാന്ത്. സഖ്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അഖിൽ ഗൊഗോയിയെ കോൺഗ്രസിന്റെ ഭാഗമാക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. എന്നാൽ ഒരു പാർട്ടിയിലും ചേരാനുള്ള താൽപര്യം അഖിൽ കാണിച്ചിട്ടില്ല. പകരം ബിജെപിക്കയും ബദറുദ്ദീൻ അജ്മലിന്റെ പാർട്ടിയും ഒഴിച്ചുള്ള കക്ഷികളുമായി സഖ്യമാവാമെന്ന നിലപാടിലാണ് അഖിൽ ഗൊഗോയ്. രാഹുൽ തന്നെ ഇതിന് മുൻകൈയ്യെടുക്കും. പരസ്യമായി പ്രശാന്തിനെ പിന്തുണയ്ക്കുന്നവരിൽ അശോക് ഗെലോട്ടും കമൽനാഥുമുണ്ട്. അതിന് കാരണവുമുണ്ട്. രാജസ്ഥാനിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ബിജെപി കോൺഗ്രസുമായുള്ള അകലം കുറയ്ക്കുന്നു എന്നതാണ് വാസ്തവം. ഇതൊന്നും വസുന്ധര രാജ പോലും കളത്തിൽ ഇല്ലാതെയാണ്. സച്ചിന്റെ പ്രശ്നം പരിഹരിച്ചാൽ തീരാവുന്നതേയുള്ളൂ രാജസ്ഥാനിലെ ഈ ഭയമെന്ന് പ്രശാന്ത് ഗെലോട്ടിനെ അറിയിച്ചിട്ടുണ്ട്. ഉടൻ മന്ത്രിസഭാ പുനസംഘടന നടത്താനാണ് തീരുമാനം. സച്ചിനെ ഇതിന് ശേഷം ദേശീയ തലത്തിലേക്ക് കൊണ്ടുവരാൻ പ്രശാന്തിന് ആഗ്രഹമുണ്ട്. ഇത് രാഹുൽ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. മണിപ്പൂരിൽ ജയറാം രമേശും ഗോവയിൽ ചിദംബരവും ഇതിനിടെ ചുമതലയേറ്റവരാണ്. ബാക്കിയുള്ള ഇടങ്ങളിലും ഇതേ പോലെ സീനിയർ നേതാക്കൾക്ക് ചുമതല നൽകും. യുപിയിൽ 40 സ്ഥാനാർത്ഥികളെ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. 2017ലെ ആദ്യ റണ്ണറപ്പുകൾക്കാണ് പരിഗണന നൽകുക. 46 മണ്ഡലങ്ങളിൽ കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഈ 46 സീറ്റിലും ഇവർ തന്നെ മത്സരിക്കും. വിജയിച്ച ഏഴ് സീറ്റിലും എംഎൽഎമാരെ മാറ്റില്ല. മുസ്ലീം വോട്ടുകൾ ലക്ഷ്യമിട്ട് മുസ്ലീം സ്ഥാനാർത്ഥികളെയാണ് കൂടുതലായി ഇറക്കുന്നത്. പൗരത്വ നിയമത്തിനെതിരെ സംസ്ഥാനത്ത് ബിജെപി സർക്കാരിനെ വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസിന് സാധിച്ചിരുന്നു. ഇതുൾപ്പെടെ ഗുണകരമാകുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്.
eng­lish summary;Protest in Con­gress over the arrival of Prashant Kishore
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.