August 19, 2022 Friday

Related news

August 17, 2022
August 17, 2022
August 17, 2022
August 14, 2022
August 12, 2022
August 12, 2022
August 7, 2022
August 4, 2022
July 28, 2022
July 27, 2022

രോഹിത് വെമുല മുതൽ നജിബ് വരെ..വേറിട്ട പ്രതിഷേധവുമായി ജാമിയ മിലിയ വിദ്യാർത്ഥികൾ

Janayugom Webdesk
ന്യൂഡൽഹി
January 16, 2020 9:18 am

പൗരത്വഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി ഡൽഹി ജാമിയ മിലിയ സർവകലാശാല. കഴിഞ്ഞ ഒരു മാസമായി സമരം ചെയ്യുകയാണ് ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ. സർവകലാശാലയിലെ ഏഴാം നമ്പർ ഗേറ്റ് ഇന്ന് പൗരത്വ നിയമത്തിനെതിരായ സമര വേദി കൂടിയാണ്. മുദ്രാവാക്യങ്ങൾക്കും സമരച്ചൂടിനുമപ്പുറം മറ്റൊരു പ്രതിഷേധക്കൂട്ടം കൂടിയുണ്ടിവിടെ. ചുമർചിത്രങ്ങൾ വരച്ച് പൗരത്വനിയമത്തിനെതിരെ പ്രതിഷേധിക്കുകയാണ് ജാമിയയിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ.

ആയിരം മുദ്രാവാക്യങ്ങൾക്ക് നൽകാനാകാത്ത സമരവീര്യം നൽകുകയാണ് ഈ ചുമർ ചിത്രങ്ങൾ.വർണങ്ങളിലൂടെയും വരകളിലൂടെയും നിശബ്ദരായി പ്രതിഷേധിക്കുന്നവർ. രോഹിത് വെമുല മുതൽ നജിബ് വരെ. ഷഹീൻ ബാഗിലെ ഉമ്മമാർ മുതൽ ഐഷി ഘോഷ് വരെ. സർവകലാശാലയിലെ മതിലുകൾ നിറയെ ഇതുപോലുള്ള ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു

പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തിൽ നിന്ന് ഒരിഞ്ച് പിന്നോട്ടുപോകാൻ ഇവർ തയാറല്ല. സമരം അവസാനിച്ചാലും ഈ ചിത്രങ്ങൾ ഇവിടെ മായാതെ കിടക്കും, ഭരണകൂടഭീകരതയ്ക്കെതിരെ രാജ്യത്തെ വിദ്യാർത്ഥികൾ നടത്തിയ പോരാട്ടത്തിന്റെ തെളിവായി.

Eng­lish sum­ma­ry: Protest in Del­hi against CAA

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.