ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ശക്തമായോടെ ഡൽഹിയിൽ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സീലംപൂരിലും ജഫ്രാബാദിലും ചാണക്യപുരിയിലെ യു പി ഭവനിലുമാണ് നിരോധനാജ്ഞയുള്ളത്. ജാമിയ മിലിയ വിദ്യാർഥികളുടെ ഉപരോധസമരം കണക്കിലെടുത്താണ് മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യപിച്ചത്.
ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്നൗ മറ്റ് നഗരങ്ങളായ ഗാസിയാബാദ്, മീററ്റ്, കാൺപൂർ, മധുര, അലിഗഢ്, ആഗ്ര, തുടങ്ങിയ സ്ഥലങ്ങളിലാണ് ഇൻറർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സംഘർഷമേഖലകളിൽ ഡ്രോൺ നിരീക്ഷണം നടത്തും.
വെള്ളിയാഴ്ച്ച നമസ്ക്കാരം കണക്കിലെടുത്ത് ഡൽഹി ജമാ മസ്ജിദിനു ചുറ്റും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ജാമിയ മിലിയ വിദ്യാർത്ഥികൾ ഡൽഹി ചാണക്യ പുരിയിലെ യുപി ഭവൻ ഇന്ന് വൈകിട്ട് മൂന്നിന് ഉപരോധിക്കും. സമരത്തിന് പൊലീസ് ഇതുവരെ അനുമതി നൽകിയിട്ടില്ല. നേരത്തെ പൊലീസ് വിലക്ക് ലംഘിച്ച് വിദ്യാർത്ഥികൾ ജന്തർമന്തറിലേക്ക് മാർച്ച് നടത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.