October 7, 2022 Friday

Related news

April 12, 2020
March 22, 2020
March 14, 2020
March 3, 2020
February 29, 2020
February 27, 2020
February 25, 2020
February 24, 2020
February 22, 2020
February 21, 2020

ഡൽഹി സംഘർഷം; മരണം 6: വെടിയുതിര്‍ത്തയാള്‍ അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 25, 2020 8:59 am

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ 6 മരണം.
സംഘര്‍ഷത്തില്‍ ഡല്‍ഹി പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ ഉള്‍പ്പെടെ ആറുപേരാണ്  മരണമടഞ്ഞത്. കൂടാതെ ശാദ്ര ഡിസിപി അമിത് ശര്‍മ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തെ തുടർന്ന് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അക്രമം വ്യാപിക്കുന്നത് തടയാന്‍ പൊലീസ് വന്‍ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹി പരിസ്ഥിതി മന്ത്രി ദോപാല്‍ റായി അര്‍ദ്ധരാത്രിയോടെ ലഫ്‌നന്റ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടയില്‍ പൊലീസിനു നേരെ വെടിയുതിര്‍ത്തയാള്‍ പിടിയിലായതായും റിപ്പോര്‍ട്ട് ഉണ്ട്. ഷാരൂഖ് എന്നയാളാണ് പൊലീസിനു നേരെ വെടിയുതിര്‍ത്തതെന്ന് അന്വേഷണത്തില്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

ചുവന്ന ടീ ഷര്‍ട്ട് ധരിച്ച്‌ തോക്കുമായി വന്ന ഇയാള്‍ എട്ടു റൗണ്ട് വെടിയുതിര്‍ത്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഞായറാഴ്ച മൗജിപൂരില്‍ കപില്‍ മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. പൗരത്വനിയമഭേദഗതിക്കെതിരായ സമരക്കാര്‍ക്ക് ട്രംപ് മടങ്ങിപ്പോകും വരെ സമയം നല്‍കുന്നുവെന്നും അത് കഴിഞ്ഞാല്‍ തങ്ങള്‍ കൈകാര്യം ചെയ്യുമെന്നുമായിരുന്നു പ്രസംഗം. ഇതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ച്ചയായി വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തുന്ന മിശ്ര ആംആദ്മി പാര്‍ട്ടി എം.എല്‍.എയും ഡല്‍ഹി സര്‍ക്കാറില്‍ മന്ത്രിയുമായിരുന്നു. പിന്നീട് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുകയായിരുന്നു.

Eng­lish sum­ma­ry: protest in del­hi five death reported

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.