Web Desk

January 08, 2021, 11:12 am

അമേരിക്കയില്‍ പ്രതിഷേധം;ട്രംപിന്‍റെ ക്യാബിനറ്റ് അംഗം രാജിവെച്ചു

Janayugom Online

ക്യാപിറ്റോള്‍ മന്ദിരത്തില്‍ അരങ്ങേറിയ അക്രമങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും ശേഷം സതാര്യമായ രീതിയില്‍ അധികാരം കൈമാറ്റം നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചെങ്കിലും, അദ്ദേഹത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമാണ്. വിവിധ രാഷ്ട്ര നേതാക്കള്‍ അപലപിച്ചതിന് പിന്നാലെ അമേരിക്കയില്‍ നിന്നും വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയരുന്നു. ട്രംപിന്റെ ക്യാബിനറ്റ് അംഗംതന്നെ പ്രതിഷേധമായി രാജിവെച്ചു.വിദ്യാഭ്യാസ സെക്രട്ടറി ബെറ്റ്‌സി ഡേവോസാണ് രാജിവെച്ചത്.

ക്യാപിറ്റോളിലെ സംഭവവികാസങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വലിയ നാണക്കേട് ഉണ്ടാക്കിയെന്ന് പാര്‍ട്ടി അംഗങ്ങള്‍ വിലയിരുത്തിയിരുന്നു. ട്രംപ് അക്രമത്തെ പ്രോത്സാഹിപ്പിച്ചുവെന്നും അദ്ദേഹത്തിന്റെ നീക്കങ്ങള്‍ നാല് പേര്‍ ക്യാപിറ്റോള്‍ മന്ദിരത്തില്‍ വെച്ച് കൊല്ലപ്പെടാന്‍ ഇടയാക്കിയെന്നും ബെറ്റ്‌സി പറഞ്ഞു.അമേരിക്കന്‍ ജനതയുടെ പേരില്‍ ഭരണനേട്ടങ്ങള്‍ ആഘോഷിക്കേണ്ട വേളയായിരുന്നു അത്. അതിനു പകരം അക്രമകാരികള്‍ സൃഷ്ടിച്ച പ്രശ്‌നത്തിന് മറുപടി പറയേണ്ടി വരികയാണ് ചെയ്തത്,ബെറ്റ്‌സി പറഞ്ഞു .

Eng­lish sum­ma­ry :Protest in the Unit­ed States: Trump’s cab­i­net mem­ber resigns
you may also like this video