October 3, 2022 Monday

Related news

September 21, 2022
August 17, 2022
July 28, 2022
July 19, 2022
July 16, 2022
July 15, 2022
July 15, 2022
July 14, 2022
July 4, 2022
June 30, 2022

കേന്ദ്ര സർക്കാരിന്റെ കർഷക-ജനവിരുദ്ധനയം; പ്രതിഷേധ സമരം ആളികത്തി

Janayugom Webdesk
നെടുങ്കണ്ടം:
September 5, 2020 7:30 pm

കേന്ദ്ര സർക്കാരിന്റെ കർഷക-ജനവിരുദ്ധനയങ്ങൾക്കെതിരെ കിസാൻസഭ‑ബികെഎംയു എന്നിവയുടെ നേത്യത്വത്തിൽ നടന്ന പ്രതിഷേധ സമരം ഉടുമ്പൻചോല മണ്ഡലത്തിൽ ആളികത്തി. മണ്ഡലത്തിലെ അഞ്ച് കേന്ദ്രങ്ങളിൽ സമരം നടന്നു. നെടുങ്കണ്ടത്ത് വികസന സമിതി സ്റ്റേജിൽ നടന്ന സമരം സിപിഐ ഉടുമ്പൻചോല മണ്ഡലം സെക്രട്ടറി പി. കെ സദാശിവൻ ഉദ്ഘാടനം ചെയ്തു. ബി. കെഎംയു ജില്ലാ കമ്മറ്റിയംഗം ആർ. ജി അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. കിസാൻസഭ ഉടുമ്പൻചോല മണ്ഡലം സെക്രട്ടറി എസ് മനോജ് സ്വാഗതം പറഞ്ഞു. നേതാക്കളായ പി. കെ സൗദാമിനി, കെ. കെ ജോൺസൺ, എം. ബി ഷിജികുമാർ, ശ്രീനിവാസൻ തുടങ്ങിയവർ നേത്യത്വം നൽകി. ചക്കുപള്ളം പോസ്റ്റോഫീസ് പടിക്കൽ നടന്ന ധർണ്ണ ബികെഎംയു ഉടുമ്പൻചോല മണ്ഡലം സെക്രട്ടറി വി. ജെ രാജപ്പൻ ഉദ്ഘാടനം ചെയ്തു. കിസാൻസഭ ചക്കുപള്ളം ലോക്കൽ കമ്മറ്റി പ്രസിഡന്റ് രജ്ഞിത്ത് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ജയൻ ജോസഫ്്, മനോഹരൻ, ബിജു, ഷിജു, ഷാൻ കുമാർ തുടങ്ങിയവർ നേത്യത്വം നൽകി.

അണക്കര യൂണിയൻ ബാങ്കിന് മുമ്പിൽ നടന്ന ധർണ്ണ യുവകലാ സാഹിതി ജില്ലാ സെക്രട്ടറി ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സിപിഐ അണക്കര ലോക്കൽ കമ്മറ്റിയിലെ മുതിർന്ന നേതാവ് ബി ധർമ്മരാജൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കുസുമം സതീഷ്, സനീഷ് ചന്ദ്രൻ, പി. എം മോഹനൻ, കെ. എൻ ഗോപാലകൃഷ്ണൻ, ധർമ്മരാജൻ തുടങ്ങിയവർ നേത്യത്വം നൽകി. കൂട്ടാറിൽ നടന്ന ധർണ്ണ കിസാൻസഭ ജില്ലാ ട്രഷറർ എം. ആർ രാഘവൻ ഉദ്ഘാടനം ചെയ്തു. സിപിഐ തൂക്കുപാലം ലോക്കൽ കമ്മറ്റി സെക്രട്ടറി കെ. എസ് രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ടി. ആർ സഹദേവൻ, എം. ആർ കരുണാകരൻ, രാജൻ, ആർ. അഖിൽ തുടങ്ങിയവർ നേത്യത്വം നൽകി. ബാലഗ്രാമിൽ നടന്ന ധർണ്ണ ബികെഎംയു ഉടുമ്പൻചോല മണ്ഡലം സെക്രട്ടറി കെ. ജി ഓമനകുട്ടൻ ഉദ്ഘാടനം ചെയ്തു. കിസാൻസഭ മണ്ഡലം കമ്മറ്റിയംഗം കെ. സി സോമൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതം വാസുദേവൻ നായർ പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ തെറ്റായ കർഷക വിരുദ്ധ‑ജനവിരുദ്ധ ഓർഡിനൻസുകൾ പിൻവലിക്കുക. കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് പ്രതിമാസം 7500 രൂപയും പത്ത് കിലോ ഭക്ഷ്യധാന്യങ്ങളും ദുരിതാശ്വാസ പക്കേജിൽ ഉൾപ്പെടുത്തി ആറ് മാസത്തേയ്ക്ക് അനുവദിക്കുക. എല്ലാ ഗ്രാമീണ തൊഴിലാളികൾക്കും തൊഴിലുറപ്പ് നിയമത്തിന് കീഴിൽ പ്രതിമാസം 600 രൂപ വേതനത്തിൽ പ്രതിവർഷം 200 ദിവസത്തെയെങ്കിലും തൊഴിൽ ഉറപ്പാക്കുക. ഡീസൽ, പെട്രോൾ വില വർദ്ധനവ് പിൻവലിക്കുക. ഭക്ഷ്യസുരക്ഷ നിയമം നടപ്പിലാക്കുക.

പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക. എല്ലാ കർഷകരേയും കർഷക തൊഴിലാളികളേയും കൈവേലക്കാരേയും രജിസ്ട്രോഷൻ ചെയ്യുകയും പ്രായമായവർക്ക് 10000 രൂപ പ്രതിമാസ പെൻഷൻ നൽകുകയും ചെയ്യുക. നെല്ലിനും മറ്റ് വിളകൾക്കും ദേശിയ കർഷക കമ്മീഷൻ ശുപാർശ പ്രകാരമുള്ള ഉൽപ്പാദന ച്ചെലവും 50ശതമാനവും ഉൾപ്പെടുന്ന താങ്ങുവില നിശ്ചയിക്കുക. കേരളാ മാതൃകയിൽ കോവിഡ് 19 മഹാമാരി തടയുവാൻ രാജ്യവ്യാപകമായി ആരോഗ്യസംരക്ഷണ പരിപാടികൾ നടപ്പിലാക്കുക. 14 വയസ്സ് വരെ സൗജന്യ നിർബന്ധിത വിദ്യാഭ്യാസം നടപ്പിലാക്കുക. പ്രളയം, കോവിഡ് എന്നിവകൊണ്ട് ദുരിതത്തിലായവർക്ക് അർഹമായ കേന്ദ്രസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻ നിർത്തിയാണ് അഖിലേന്ത്യാ കിസാൻസഭ, ബികെഎംയു എന്നിവയുടെ നേത്യത്വത്തിൽ രാജ്യവ്യാപകമായി സമരം സംഘടിപ്പിച്ചത്.

ENGLISH SUMMARY: protest in udumbanchola

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.