Web Desk

ന്യൂയോർക്ക് സിറ്റി

July 01, 2020, 12:01 pm

ന്യൂയോർക്ക് സിറ്റി ഹാളിനു മുന്നിലും ഏറ്റുമുട്ടൽ

യുഎസിൽ പ്രതിഷേധക്കാരും പൊലീസുകാരും ഏറ്റുമുട്ടൽ തുടരുന്നു
Janayugom Online

ന്യൂയോർക്ക് സിറ്റി ഹാളിനു മുന്നിൽ ഒരാഴ്ചയായി നടക്കുന്ന സമാധാന പ്രതിഷേധസമരത്തിനു നേരെ പൊലീസ് അതിക്രമം. രണ്ടു പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. പൊലീസ് സേനയ്ക്കു നൽകുന്ന ധനസഹായം വെട്ടിക്കുറയ്ക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് പ്രതിഷേധക്കാർ കഴിഞ്ഞ എട്ടുദിവസമായി ന്യൂയോർക്ക് സിറ്റി ഹാളിനു മുന്നിലെ സ്ഥലം പിടിച്ചെടുത്ത് സമരം നടത്തിവരുകയാണ്.

ഹാളിന് സമീപമുള്ള പ്രതിമ വികൃതമാക്കിയെന്നും പൊലീസ് ഉദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറിയെന്നും കാണിച്ചാണ് രണ്ടു പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. യുഎസ് പൊലീസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ജോർജ്ജ് ഫ്ലോയിഡിന്റെയും മറ്റ് കറുത്ത അമേരിക്കക്കാരുടെയും മരണത്തെച്ചൊല്ലി ആഴ്ചകളോളം നടന്ന പ്രതിഷേധത്തെത്തുടർന്ന് പൊലീസ് ബജറ്റ് ഒരു ബില്യൺ ഡോളർ കുറയ്ക്കണമെന്ന ആവശ്യം സിറ്റി മേയർ ഡി ബ്ലാസിയോ നിറവേറ്റുന്നതുവരെ പ്രതിഷേധക്കാർ ന്യൂയോർക്ക് സിറ്റിഹാളിൽ നിന്ന് പുറത്തുപോകില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇന്നാണ് ബജറ്റ് അവതരിപ്പിക്കേണ്ട അവസാന ദിവസം.

എന്നാൽ ബജറ്റ് അവതരിപ്പിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് പ്രതിഷേധക്കാരുമായി ഏറ്റുമുട്ടലുണ്ടായത്.

Eng­lish sum­ma­ry; pro­test­ers and police clash in the US

you may also like this video;