September 28, 2022 Wednesday

Related news

September 26, 2022
September 21, 2022
September 17, 2022
September 14, 2022
September 14, 2022
September 11, 2022
September 6, 2022
September 5, 2022
August 30, 2022
August 30, 2022

ഡല്‍ഹിയില്‍ ഇടതുപാര്‍ട്ടികളുടെ പ്രതിഷേധം ശക്തം

Janayugom Webdesk
ന്യൂഡല്‍ഹി
June 29, 2021 9:42 pm

അവശ്യവസ്തുക്കള്‍, പെട്രോൾ, ഡീസൽ, എൽപിജി ഗ്യാസ് എന്നിവയുടെ വില ദിവസവും വർധിപ്പിക്കുന്ന നരേന്ദ്ര മോഡി സർക്കാരിന്റെ നടപടികൾക്കെതിരെ ഇടതുപാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത പ്രതിഷേധ സമരം ഡല്‍ഹിയില്‍ ശക്തമായി. സിപിഐ, സിപിഐ(എം), ആർഎസ്‌പി, സിപിഐ(എംഎല്‍), എഐഎഫ്ബി എന്നീ കക്ഷികളുടെ നേതൃത്വത്തില്‍ ഡല്‍ഹി സംസ്ഥാനത്തുടനീളം ഇന്നലെയും പ്രതിഷേധങ്ങളും റാലികളും നടന്നു.

ജൂൺ 16 മുതല്‍ ആരംഭിച്ച പ്രതിഷേധ പരിപാടികള്‍ ഇന്ന് സമാപിക്കും. ഇന്നലെ നടന്ന സമരങ്ങളില്‍ സിപിഐ സംസ്ഥാന സെക്രട്ടറി പ്രൊഫ. ദിനേശ് വർഷ്നി, സിപിഐ(എം) സംസ്ഥാന സെക്രട്ടറി കെ എം തിവാരി, ആര്‍എസ്‌പി സംസ്ഥാന സെക്രട്ടറി ശത്രുജിത് സിങ് തുടങ്ങിയവര്‍ സംസാരിച്ചു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ സമരം വരുംനാളുകളില്‍ ശക്തമാക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

Eng­lish sum­ma­ry: Protest of Left par­ties in delhi

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.