തിരുവനന്തപുരം: എഐവൈഎഫ് കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വ ബിൽ കത്തിച്ച് കുറ്റിപ്പുറത്ത് പ്രതിഷേധ സമരം നടത്തി. എഐവൈഎഫ് മുൻ ജില്ലാ കമ്മിറ്റി അംഗവും, സിപിഐ വളാഞ്ചേരി ബ്രാഞ്ച് സെക്രട്ടറിയുമായ പികെ. വിജേഷ്, എഐവൈഎഫ്കോട്ടക്കൽ മണ്ഡലം സെക്രട്ടറി ഷഫീക് കുറ്റിപ്പുറം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സിപിഐ കോട്ടക്കൽ മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി. അരവിന്ദാക്ഷൻ മാസ്റ്റർ, സി. കെ സലാം, ഇബ്രാഹിം കുളമംഗലം തുടങ്ങിയവർ പ്രസംഗിച്ചു.