കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം കത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വഴിയിൽ തടഞ്ഞു പ്രതിഷേധിക്കാൻ കൊൽക്കത്തയിൽ ആഹ്വാനം. മോഡിയെ വഴിയിൽ തടയുമെന്നാണ് പ്രതിഷേധക്കാർ വ്യക്തമാകുന്നത്. 17 ഇടതുപാർട്ടികളുടെ സംയുക്ത ഫോറവും പൗരത്വ നിയമത്തെ എതിർക്കുന്ന വിവിധ ഗ്രൂപ്പുകളുമാണ് മോദിയെ തടയാൻ ആഹ്വാനം നല്‍കിയിട്ടുള്ളത്. മോദിയെ കൊല്‍ക്കത്തയില്‍ കാല്‍കുത്താന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
പൗരത്വ നിയമഭേദഗതിക്കെതിരെ കനത്ത പ്രതിഷേധമാണ് കൊല്‍ക്കത്തയില്‍ നടന്നത്. സമൂഹ മാധ്യമങ്ങൾ വഴി മോഡിക്ക് ഗോ ബാക്ക് വിളിച്ച് രംഗത്ത് വരണമെന്നും പ്രചരണം നടക്കുന്നുണ്ട്. ശനി, ഞായർ ദിവസങ്ങളിലെ പരിപാടിക്ക് ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് മോഡി കൊൽക്കത്തയിൽ എത്തും. മോഡി എത്തുമ്പോള്‍ വിമാനത്താവളം വളയാനും, പ്രധാനമന്ത്രിയെ പുറത്തേക്ക് ഇറങ്ങാന്‍ അനുവദിക്കരുതെന്നും പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തു.
English summary: Protesters don’t allow Modhi to enter in Kolkata
‘YOU MAY ALSO LIKE THIS VIDEO’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.