Saturday 23, October 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

ന്യൂഡല്‍ഹി

January 23, 2021, 4:25 pm

കര്‍ഷകരെ വെടിവെച്ചു കൊല്ലാന്‍ അക്രമി എത്തി; അക്രമിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി കര്‍ഷകര്‍

Janayugom Online

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകരെ വധിക്കാനെത്തിയ ആളെ കര്‍ഷകര്‍ പിടികൂടി. കര്‍ഷകരെ കൊലപ്പെടുത്താൻ വേണ്ടിയാണ് ഇയാള്‍ സിംഗു അതിര്‍ത്തിയിലെത്തിയതെന്ന് സംയുക്ത കിസാൻ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു. ഇയാളെ കര്‍ഷകര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി.

വെളളിയാഴ്ച രാത്രിയോടെയാണ് കര്‍ഷകര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. റിപ്പബ്ലിക് ദിനത്തില്‍ നടത്തുന്ന ട്രാക്ടര്‍ റാലി അലങ്കോലപ്പെടുത്താനും കര്‍ഷക നേതാക്കളെ വെടിവെച്ചു കൊലപ്പെടുത്താനും രണ്ടു സംഘങ്ങളാണ് കര്‍ഷകര്‍ക്കിടയില്‍ ഉണ്ടായിരുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇവരെ പൊലീസിന് കൈമാറുകയും ചെയ്തു.

കര്‍ഷക റാലി അലങ്കോലപ്പെടുത്താൻ പൊലീസിന്റെ ഒത്താശയോടെയാണ് തങ്ങള്‍ പദ്ധതിയിട്ടതെന്ന് പിടിക്കപ്പെട്ട സംഘത്തിലെ ആളുകള്‍ പറഞ്ഞു. ഗൂഢാലോചന നടത്തിയ പൊലീസുകാരുടെ പേരെടുത്ത് പറയുകയും ചെയ്തു.

ജനുവരി 23 ന് നാല് കര്‍ഷക നേതാക്കളെ വെടിവച്ചുകൊല്ലാന്‍ പദ്ധതിയിട്ടിരുന്നെന്ന് അക്രമി വെളിപ്പെടുത്തി. ജനുവരി 26 ന് ട്രാക്ടര്‍ റാലിയില്‍ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത് അസ്വസ്ഥത സൃഷ്ടിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും ഇയാള്‍ പറഞ്ഞു. അക്രമിയെ കര്‍ഷക നേതാക്കള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

ENGLISH SUMMARY: Protest­ing farmer lead­ers allege con­spir­a­cy hatched to kill four of them dur­ing trac­tor rally

YOU MAY ALSO LIKE THIS VIDEO