29 March 2024, Friday

Related news

March 25, 2024
March 24, 2024
March 24, 2024
March 23, 2024
March 23, 2024
March 22, 2024
March 21, 2024
March 21, 2024
March 20, 2024
March 20, 2024

കർഷകർക്ക് നേരേയുള്ള അക്രമത്തിൽ നാടെങ്ങും പ്രതിഷേധം

Janayugom Webdesk
ആലപ്പുഴ
October 4, 2021 7:22 pm

ഉത്തർപ്രദേശിൽ കർഷകർക്കെതിരെ നടന്ന ആക്രമങ്ങളിൽ നാടെങ്ങും പ്രതിഷേധം. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ സംയുക്ത കർഷക സമിതി കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു .ആലപ്പുഴ ഇരുമ്പ് പാലം പോസ്റ്റ് ഓഫീസിന് മുന്നിൽ സംയുക്ത കർഷക സമിതി നടത്തിയ പ്രതിഷേധ സമരം സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഉദ്‌ഘാടനം ചെയ്തു . പി എച്ച് ഗഫൂർ അദ്ധ്യക്ഷനായിരുന്നു. ബി അൻസാരി, സലിം ബാബു, പി കെ സദാശിവൻ പിള്ള, അമൃതഭായി പിള്ള, ടി വി ശാന്തപ്പൻ, വി എം ഹരിഹരൻ, സി കെ ബാബുരാജ്, വി വിശ്വനാഥൻ , ആർ പ്രദീപ് , കമാൽ നൗഷാദ് , മോഹൻ സി അറവന്തറ എന്നിവർ പ്രസംഗിച്ചു. അഖിലേന്ത്യാ കിസാൻ സഭ ചേർത്തല മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ചേർത്തല ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ നടന്ന സമരം ജില്ലാ സെക്രട്ടറി ആർ സുഖലാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് യു മോഹനൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി എം വിദ്യാധരൻ, ട്രഷറർ ടി ജി രാംലാൽ കെ വി ചന്ദ്രബാബു എന്നിവർ സംസാരിച്ചു.

കിസാൻ സഭ അരൂർ ഈസ്റ്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തിൽ പൂച്ചാക്കൽ പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം എം കെ ഉത്തമൻ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ മണ്ഡലം പ്രസിഡന്റ് കെ ബാബുലാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ സോമൻ പിള്ള സ്വാഗതം പറഞ്ഞു. ഡി സുരേഷ് ബാബു, പ്രദീപ് കൂടയ്ക്കൽ, ബീന അശോകൻ, തോമസ് എം കോട്ടൂർ എന്നിവർ സംസാരിച്ചു.

അമ്പലപ്പുഴയില്‍ കിസാൻസഭ, ബികെഎംയു മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. നീർക്കുന്നം ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ സിപിഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി അംഗം വി ആർ അശോകൻ ഉദ്ഘാടനം ചെയ്തു. സന്തോഷ കഞ്ഞിപ്പാടം അദ്ധ്യക്ഷത വഹിച്ചു. പ്രിൻസ് വി കമ്പിയിൽ സ്വാഗതം പറഞ്ഞു. സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി ജി മണിലാൽ, കിസാൻസഭ മേഖല പ്രസിഡന്റ് മഹേശൻ, സെക്രട്ടറി കുഞ്ഞുമോൻ, ഉദയകുമാർ ചിത്തിര, എഐവൈഎഫ് മേഖലാ സെക്രട്ടറി അനസ് കുറവൻത്തോട് എന്നിവർ പങ്കെടുത്തു. സിപിഐയുടെ നേതൃത്വത്തില്‍ പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി പറവൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു. അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി അംഗം സി വാമദേവ് ഉദ്ഘാടനം ചെയ്തു. വിഷ്ണു കെ ജെ അധ്യക്ഷത വഹിച്ചു. ലാല്‍ജി സ്വാഗതം പറഞ്ഞു. ജയ് പ്രസന്നൻ മുരളീധരൻ, കെ യു ജയേഷ്, വിമൽ ആർ ജീവൻ , പ്രേംചന്ദ് എന്നിവർ നേതൃത്വം നൽകി.

സിപിഐ കുട്ടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടത്വ ബി എസ് എന്‍ എല്‍ ഓഫീസിലേയ്ക്ക് നടന്ന മാര്‍ച്ച് മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ടി ഡി സുശീലന്‍ ഉദ്ഘാടനം ചെയ്തു. വി കെ സോമന്‍ അധ്യക്ഷത വഹിച്ചു. കെ സി സന്തോഷ് സ്വാഗതം പറഞ്ഞു. പ്രകാശ് വരിക്കോലി, പി കെ രതീഷ്, ജോമോന്‍, സുരേഷ്, ടെറ്റോ സേവ്യര്‍, പി കെ ശുഭാനന്ദന്‍, സോമക്കുറുപ്പ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.