May 28, 2023 Sunday

Related news

May 23, 2023
May 22, 2023
May 20, 2023
May 20, 2023
May 11, 2023
May 9, 2023
May 4, 2023
April 28, 2023
March 31, 2023
March 30, 2023

അണമുറിയാതെ പ്രതിഷേധം: ജാമിയ മിലിയ റിലേ നിരാഹാര സമരം ഇരുപത്തിയൊന്നാം ദിവസത്തിലേക്ക്

Janayugom Webdesk
January 2, 2020 8:39 am

ന്യൂഡൽഹി: പൗരത്വ ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങൾ അണയുന്നില്ല. കൊടും തണുപ്പിനെ പോലും വകവയ്ക്കാതെയാണ് സ്ത്രീകളുൾപ്പെടെയുള്ളവർ ഡൽഹിയിൽ നടുത്തെരുവിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. ജാമിയ മിലിയ സർവകലാശാലയിലെ റിലേ നിരാഹാര സമരം ഇന്ന് ഇരുപത്തിയൊന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഷഹീൻ ബാഗിൽ സ്ത്രീകളുടെ സമരവും സജീവമാണ്. നാളെ ഷഹീൻ ബാഗിൽ വനിതകൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ജെഎൻയു വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തും. പുതുവർഷദിനത്തെ ദേശീയഗാനം പാടിയാണ് ഷഹീൻ ബാഗിലെ സമരക്കാർ എതിരേറ്റത്.

ഡൽഹിയിൽ ഒരു കൂട്ടം കലാകാരൻമാർ സർഗാത്മക പ്രതിഷേധവുമായി രംഗത്തെത്തിയത് ഏറെ ശ്രദ്ധേയമായി. ഇടത് സാംസ്കാരിക സംഘടന സഹ്‍മത്തിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നൽകിയിട്ടുണ്ട്. ഈ പോരാട്ടം ഭരണഘടനയെ സംരക്ഷിക്കാനാണ്. തെരുവിലിറങ്ങുമ്പോൾ ലാത്തി കൊണ്ട് അടിച്ചമർത്താൻ നോക്കിയാൽ പുതുവഴികൾ തേടും. പാടിയും ആടിയും നടിച്ചും വരച്ചും പ്രതിഷേധച്ചൂട് അണയാതെ കാക്കും. ഈ ആളയമാണ് ഡൽഹിയിൽ സഹ്മത്തിലെ കലാകാരൻമാർ മുന്നോട്ട് വയ്ക്കുന്നത്. ഇന്നലെ ജാമിയ മിലിയ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ബോളിവുഡ് താരം സ്വരാ ഭാസ്കർ ഉൾപ്പടെയുള്ളവർ എത്തിയിരുന്നു.

you may also like this video

Eng­lish sum­ma­ry: protests against cit­i­zen­ship amend­ment bill in del­hi on new year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.