26 March 2024, Tuesday

കള്ളിവളവിലെ മാലിന്യ നിക്ഷേപത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

Janayugom Webdesk
കോടമ്പുഴ
September 1, 2021 8:08 pm

കോടമ്പുഴയിലെ കള്ളിവളവ് അങ്ങാടിക്കു സമീപം പ്ലാസ്റ്റിക് , കോൺക്രീറ്റ് മാലിന്യങ്ങൾ നിക്ഷേപിച്ച് നിലം നികത്തുന്നതിനെതിരെ പ്രതിഷേധം ശക്തമായി. കള്ളിവളവ് ‑കോടമ്പുഴ റോഡിൻ്റെ ഇടതുഭാഗത്തുള്ള താഴ്ന്ന സ്ഥലത്താണ് മാലിന്യങ്ങൾ കുന്നുകൂടുന്നത്. പൊളിഞ്ഞ സിമൻറു ചാക്കുകൾ, പാക്കിംഗ് വസ്തുക്കൾ ‚കോൺക്രീറ്റ് കെട്ടിടാവശിഷ്ടങ്ങൾ ഇവയാണ് രാത്രി കാലത്ത് ഇവിടെ തള്ളുന്നത്. മാലിന്യങ്ങൾ നിക്ഷേപിച്ച് നിലം നികത്താനുള്ള ഗൂഢനീക്കമാണ് ഇതിനു പിന്നിലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.രാമനാട്ടുകര നഗരസഭയിലെ 30-ാം ഡിവിഷനിലാണ് ഈ സ്ഥലം. 

സമീപത്തുള്ള കുനിയിൽ ത്തോടിൻ്റെ നീരൊഴുക്കിനെയും അടുത്തുള്ള വീടുകളുടെ കിണറുകളെയും ഇതു ബാധിക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ. പരാതി
ആരോഗ്യ പ്രശ്നങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളുമുണ്ടാക്കുന്ന മാലിന്യ നിക്ഷേപത്തിനെതിരെ നഗരസഭയും വില്ലേജ് അധികാരികളും നടപടിയെടുക്കണമെന്ന ആവശ്യം ശക്തിപ്പെടുകയാണ്.ദൂരസ്ഥലങ്ങളിൽ നിന്നാണ് മാലിന്യങ്ങൾ കൊണ്ടു വരുന്നതെന്ന് സമീപവാസികൾ പറയുന്നു. ഇവിടെ അനധികൃതമായാണ് നിലംനികത്തൽ നടക്കുന്നതെന്നും അതിനെതിരെ വില്ലേജ് അധികൃതർ നടപടി എടുക്കുന്നില്ലെന്നും പരാതിയുണ്ട്.

ENGLISH SUMMARY:Protests are inten­si­fy­ing against the dump­ing of waste at Kallivalavu
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.