കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ലോക്ഡൗൺ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ടെക്സസ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ശനിയാഴ്ച പ്രതിഷേധം ഇരമ്പി. മിഷിഗണിൽ നടന്ന പ്രതിഷേധത്തെ അനുകൂലിച്ച് പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തതിനെ തുടർന്നാണ് മറ്റുസംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാകുന്നത്.
ടെക്സസ് തലസ്ഥാനമായ ഓസ്റ്റിനിൽ ഇൻഫോ വാർസ് എന്ന വെബ്സൈറ്റിന്റെ സൂത്രധാരൻ അലക്സ ജോൺസിന്റെ പിന്തുണയോടെയാണ് പ്രതിഷേധ പ്രകടനം നടന്നത്. ‘ലെറ്റ് അസ് വർക്ക്, ലെറ്റ് അസ് വർക്ക്’ എന്ന് ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാർ മുന്നോട്ടുനീങ്ങിയത്. തൊഴിൽ, സാമ്പത്തിക മേഖലകളെ തകർച്ചയിൽ നിന്നും വീണ്ടെടുക്കുന്നതിന് ലോക്ഡൗൺ പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
കോവിഡ് ഭീതിയിൽ നിന്നും രാജ്യം മോചിതമായി പ്രവർത്തനനിരതമാകേണ്ട സമയമായിരിക്കുന്നു. സ്റ്റേ അറ്റ് ഹോം മൂലം കൊറോണ വൈറസ് വ്യാപനം ക്രമാനുസൃതമായി കുറയ്ക്കുന്നതിൽ വിജയിച്ചു. ഇനിയും ലോക്ഡൗൺ നീട്ടിക്കൊണ്ടുപോകുന്നത് പേർസണൽ ലിബർട്ടിയുടെ ലംഘനമാണെന്നും പ്രതിഷേധക്കാർ പറയുന്നു. സംസ്ഥാനങ്ങൾക്ക് സുരക്ഷിതമായ രീതിയിൽ പ്രവർത്തനങ്ങൾ പുനഃരാംഭിക്കുന്നതിനുള്ള നിർദേശങ്ങൾ ഫെഡറൽ ഗവർണമെന്റുകൾ നൽകിയെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പറഞ്ഞു.
English Summary:Protests in states including Texas against Lock down
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.