Web Desk

ന്യൂഡല്‍ഹി

March 08, 2021, 2:28 pm

പെട്രോൾ‑പാചകവാതക വിലവര്‍ധന; രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

Janayugom Online

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ പ്രതിപക്ഷ പ്രതിഷേധം. . പെട്രോൾ – പാചകവാതക വിലവർദ്ധനവിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭാ നടപടികള്‍ നിര്‍ത്തിവച്ചു. ഇന്ന് വെെകിട്ട് ചേരുന്ന ലോക്‌സഭ ഇതേ വിശയത്തില്‍ പ്രതിപക്ഷ എംപിമാര്‍ നല്‍കിയ അടിയന്തര പ്രമേയം പരിഗണിക്കും.

രാജ്യസഭാ പ്രതിപക്ഷ നേതാവിന്റെ റോളിൾ ആദ്യദിനം സൗമ്യനായിരുന്നില്ല മല്ലികാർജ്ജുൻ ഖാർ​ഗെ. ഇന്ധന- പാചക വാതക വില വർധന സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചതോടെ സഭ പ്രക്ഷുബ്ദമായി. ഇന്ധന കൊള്ളയിലൂടെ സർക്കാർ ജനങ്ങളെ പിഴിയുകയാണെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികർജ്ജുൻ ഖാർഗെ ആരോപിച്ചു. പതിനൊന്ന് മണിക്ക് രാജ്യസഭ വീണ്ടും ചേർന്നെങ്കിലും ബഹളം അവസാനിച്ചില്ല. ഒന്നിലധികം തവണ സഭ വീണ്ടും തടസപ്പെട്ടു. ലോക്സഭയിലും സമാനമായ നയമാകും പ്രതിപക്ഷം സ്വീകരിക്കുക

പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിനാണ് ഇന്ന് തുടക്കമായത്. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ച ഘട്ടത്തിലാണ് സമ്മേളനം നടക്കുന്നത്. 2020–21 സാമ്പത്തിക വർഷത്തെ ധനകാര്യ ബിൽ പാസ്സാക്കുന്നതടക്കമുള്ള നടപടികൾ ഈ സമ്മേളന കാലയളവിൽ ഉണ്ടാകും. വൈദ്യുതി ഭേദഗതി ബിൽ അടക്കം നിരവധി ബില്ലുകളും സഭയുടെ പരിഗണക്ക് വരും.
Eng­lish sum­ma­ry: Protests over fuel prices as Parliament’s Bud­get Session
You may also like this video: