വനപാലകർക്ക് സുരക്ഷയൊരുക്കണം; എഐടിയുസി

Web Desk

മാനന്തവാടി

Posted on February 18, 2020, 2:01 pm

കാട്ടുതീയണയ്ക്കാനും വന്യമൃഗങ്ങളെ തുരുത്തുന്നതിനും രാത്രിയും പകലും ജോലി ചെയ്യുന്ന വനംവകുപ്പിലെ തൽകാലിക വാച്ചർമാർക്ക് ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കണമെന്ന് കേരള ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ എഐടിയുസി വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

വയനാട് ജില്ലയിൽ നിരവധി വാച്ചർമാരാണ് യാതൊരു സ്വയം സുരക്ഷാ സംവിധാനമില്ലാതെ കാട്ടിലേക്ക് ജോലിക്ക് പോകുന്നത്. കാട്ടുതീ പ്രതിരോധ പ്രവർത്തനത്തിൽ താൽകാലിക ജീവനക്കാരുടെ സേവനമാണ് കുടുതലും ലഭ്യമാക്കുന്നത്. ഇവർക്ക് 30 ദിവസം ജോലി ചെയ്താലും ലഭിക്കുന്നത് 12 ദിവസം മുതൽ 18 ദിവസത്തെ കൂലിയാണ്. അടിസ്ഥാന സുരക്ഷ സൗകര്യമില്ലതെ ജോലി ചെയ്യുന്ന താൽക്കാലിക വാച്ചർമാർക്ക് ജോലി ചെയ്യുന്ന മുഴുവൻ ദിവസത്തെ വേതനവും നൽകണമെന്നും ഫയർകോട്ടും ഫയർ മാസ്കും ഉൾപ്പെടെ സുരക്ഷാ കവചമുള്ള ഉപകരണങ്ങൾ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ദേശമംഗലത്ത് കാട്ടുതീ പ്രതിരോധ പ്രവർത്തനത്തിനിടയിൽ മരണമടഞ്ഞവർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ ഫോറസ്റ്റ് വർക്കേഴസ് യൂണിയൻ എഐടിയുസി ജില്ലാ പ്രസിഡന്റ് പി കെ മൂർത്തി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം ബാലകൃഷ്ണൻ, കെ സജീവൻ, എം ജോർജ് പുൽപ്പള്ളി, എം ആർ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Eng­lish Sum­ma­ry; Pro­vide secu­ri­ty for forestry per­son­nel; AITUC