കാർഷിക മേഖലയിലെ പരമ്പരാഗത രീതികളിൽ വലിയമാറ്റത്തിന് വഴിയൊരുക്കി തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളുടെ മാതൃകയിൽ ചെറുകാർഷിക ഉപകരണങ്ങൾ വ്യാപിപ്പിക്കാൻ ബജറ്റിൽ പദ്ധതി. കാർഷിക മേഖലകളിലെ തൊഴിലുകൾ പരമ്പരാഗത രീതിയിലും പരമ്പരാഗത രീതിയും വലിയ ശാരീരിക അധ്വാനത്തിലൂടെയും ചെയ്യുന്ന രീതിയിൽ മാറ്റം ഉണ്ടാകണം,ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. ഇതിനായി കാർഷിക ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങാനായി സ്വയം തൊഴിൽ കാർഷിക സംഘങ്ങൾക്ക് ഉദാരമായ വ്യവസ്ഥയിൽ 50 ലക്ഷം രൂപവരെ വായ്പ നൽകും. ഇതില്‍ 25 ശതമാനമോ പത്തുലക്ഷം രൂപയോ ഏതാണോ കുറവ് അത് സബ്സിഡിയായി നല്‍കും. പദ്ധതിയ്ക്കായി 20 കോടി രൂപ ബജറ്റില്‍ മാറ്റിവച്ചു. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃഷി ലാഭകരമായി ചെയ്യുന്ന രാജ്യത്തും വിദേശത്തുമുള്ള കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കാന്‍ കര്‍ഷകര്‍ക്ക് അവസരമൊരുക്കാന്‍ ബജറ്റില്‍ രണ്ടുകോടി രൂപ നീക്കിവച്ചു.
റബ്ബര്‍ സബ്സീഡിക്ക് 500കോടി രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചു. റോഡുനിര്‍മ്മാണത്തില്‍ ടാറിനൊപ്പം റബ്ബര്‍മിശ്രിതം കൂടി ചേര്‍ക്കുന്ന രീതി പ്രോത്സാഹിപ്പിക്കുന്നതിന് 50 കോടി രൂപയും മാറ്റിവച്ചു. പ്ലാന്റേഷന്‍ നിര്‍വ്വചനത്തിന്റെ പരിധിയില്‍ പുതിയവിളകള്‍ ഉള്‍പ്പെടുത്തുകയും കാലോചിതമായ നിയമഭേദഗതികള്‍ കൊണ്ടുവരികയും ചെയ്യണം.
English Summary: Provides an opportunity for farmers to experience foreign farming practices first-hand: An amount of ‘2 crore has been set apart
You may like this video also