10 October 2024, Thursday
KSFE Galaxy Chits Banner 2

Related news

October 8, 2024
October 1, 2024
September 29, 2024
September 23, 2024
September 20, 2024
September 18, 2024
September 14, 2024
September 13, 2024
August 26, 2024
August 18, 2024

പി എസ് രശ്മി പുഞ്ചിരി മായാത്ത വ്യക്തിത്വം: ജി ബാബുരാജ്

Janayugom Webdesk
കൊച്ചി
September 18, 2024 3:54 pm

എറണാകുളം പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകയും ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന അന്തരിച്ച പി എസ് രശ്മിയുടെ അനുസ്മരണ സമ്മേളനം നടത്തി. എറണാകുളം പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രസിഡന്റ് ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. ജനയുഗം കൊച്ചി റീജിയണൽ എഡിറ്റർ ജി ബാബുരാജ് അനുസ്മരണ പ്രഭാഷണം നടത്തി. മാധ്യമമേഖലയിൽ തന്റേതായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് അക്ഷീണം പ്രയത്നിക്കുകയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും ഇടയിൽ പുഞ്ചിരിയോടെ വലിയ സൗഹൃദവലയം സൃഷ്ടിക്കുകയും ചെയ്ത മായാത്ത വ്യക്തിത്വമായിരുന്നു പി എസ് രശ്മിയെന്ന് അദ്ദേഹം അനുസ്മരിച്ചു. 

കൊച്ചിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചുള്ള രശ്മി കർത്തവ്യ ബോധവും കഠിന പ്രയത്നവും പുലർത്തിയിരുന്ന മാധ്യമ പ്രവർത്തകയായിരുന്നു. രശ്മിയുടെ ആക്സമികമായ വിയോഗം മാധ്യമ മേഖലയ്ക്ക് വലിയ നഷ്ടമാണെന്നും ബാബുരാജ് അനുസ്മരിച്ചു.
പ്രസ് ക്ലബ് സെക്രട്ടറി എം ഷജിൽ കുമാർ,മാധ്യമപ്രവർത്തകരായ ഗീതാകുമാരി,ജലീൽ അരൂകുറ്റി,ട്രഷറർ അഷ്ഫറ് തൈവളപ്പിൽ എന്നിവർ സംസാരിച്ചു. അനുസ്മരണ സമ്മേളനത്തിൽ വിവിധ മാധ്യമങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.