Web Desk

തിരുവനന്തപുരം

June 23, 2020, 10:16 pm

പിഎസ്‌സി 7,225 ഉദ്യോഗാർത്ഥികൾക്ക് നിയമന ശുപാർശ നൽകി

Janayugom Online

കോവിഡ് രൂക്ഷമായ കാലയളവിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ നിയമനശുപാർശ നൽകിയത് 7,225 ഉദ്യോഗാർത്ഥികൾക്ക്. രാജ്യവും സംസ്ഥാനവും സമ്പൂർണ ലോക്ഡൗണിലേക്കും നിയന്ത്രണങ്ങളിലേക്കും എത്തിയ മാർച്ച് 20 മുതൽ ജൂൺ 15 വരെയുള്ള കാലയളവിലെയാണ് നിയമനങ്ങൾ. 43 റാങ്ക് ലിസ്റ്റുകളും പ്രസിദ്ധീകരിച്ചു.

ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഉൾപ്പെടെ ആരോഗ്യമേഖലയിൽ വിവിധ തസ്തികകളിലായി 1459 പേരെ നിയമനത്തിന് ശുപാർശ ചെയ്തു. വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷൻ റാങ്ക് ലിസ്റ്റിൽ നിന്നും ഇലക്ട്രിസിറ്റി ബോർഡ്, കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിൽ 1186 പേർക്കും നിയമനശുപാർശ നൽകിയിട്ടുണ്ട്. ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിൽ 454 പേരെയാണ് ശുപാർശ ചെയ്തത്. ഇതോടൊപ്പം പൊലീസ് വകുപ്പിൽ സിവിൽ പൊലീസ് ഓഫീസർ തസ്തികയിൽ 227 പേർക്കും നിയമനശുപാർശ നൽകി. മുനിസിപ്പൽ കോമൺ സർവീസ്, കോളജ് വിദ്യാഭ്യാസം, മറ്റ് വിവിധ വകുപ്പുകളിലുമായാണ് നിയമനശുപാർശ നൽകിയിട്ടുളളത്.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഘട്ടത്തിൽ സർക്കാർ നിർദ്ദേശപ്രകാരമുളള എല്ലാ സാമൂഹ്യനിയന്ത്രണങ്ങളും പാലിച്ചുകൊണ്ടാണ് ഈ ചുരുങ്ങിയ കാലയളവിനുളളിൽ ഇത്രയും നിയമന ശുപാർശ നൽകാൻ കഴിഞ്ഞതെന്ന് പിഎസ്‌സി അറിയിച്ചു. കൊറോണ കാലഘട്ടത്തിലെ നിയന്ത്രണങ്ങൾ നിലനിൽക്കെ തന്നെ ഒരു വർഷം ശരാശരി നിയമനത്തിന് ശുപാർശ ചെയ്യപ്പെടാവുന്ന ഉദ്യോഗാർത്ഥികളിൽ നല്ല ശതമാനത്തോളം പേർക്ക് ഈ കാലയളവിൽ നിയമനശുപാർശ നൽകിക്കഴിഞ്ഞുവെന്നാണ് പിഎസ്‌സി വ്യക്തമാക്കുന്നത്.

eng­lish sum­ma­ry: psc adviced 7,225 per­sons to dif­fer­ent department

you may also like this video: