നിരവധി തസ്തികകളിലേയ്ക്ക്‌ പിഎസ്‌സി വിജ്ഞാപനം

Web Desk
Posted on February 19, 2019, 8:15 pm

പിഎസ്‌സി ഒന്‍പതു തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ അസിസ്റ്റന്റ്, മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസില്‍ സോഷ്യല്‍ വര്‍ക്കര്‍, മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ ഗ്രേഡ് രണ്ട്, റിസപ്ഷനിസ്റ്റ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചര്‍ ഇന്‍ ടൂള്‍ ആന്‍ഡ് ഡൈ എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള തസ്തികകളിലേക്കാണ് വിജ്ഞാപനം. അഞ്ചു തസ്തികകളിലേക്ക് ജനറല്‍ റിക്രൂട്‌മെന്റാണ്. നാലു തസ്തികകളില്‍ സംവരണ സമുദായങ്ങള്‍ക്കുള്ള എന്‍സിഎ നിയമനമാണ്. ഉദ്യോഗാര്‍ത്ഥികള്‍ പിഎസ്സിയുടെ വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം മാത്രമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 6 രാത്രി 12 വരെ. തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യതയും പ്രായവും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralapsc.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.