വനം വകുപ്പിൽ 10 ഫോറസ്റ്റ് സ്റ്റേഷനുകളിലേക്ക് 40 തസ്തിക

Web Desk
Posted on July 26, 2018, 8:43 pm
ബിജു കിഴക്കേടത്ത്
മാനന്തവാടി: വനം വകുപ്പിൽ പുതിയാതായി അനുവദിച്ച 10 ഫോറസ്റ്റ് സ്റ്റേഷനുകളിൽ തസ്തിക രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി. പുതുതായി അനുവദിച്ച സ്റ്റേഷനുകൾ ബ്രാക്കറ്റിൽ. ഡിവിഷൻ പുന്നല, ഏഴംകളം ( പുനലൂർ ) കടമാൻചിറ (തെന്മല), കുംഭാവുരുട്ടി (അച്ചൻകോവിൽ) കക്കയം, പെരുവണ്ണാമൂഴി ( കോഴിക്കോട്) പുൽപ്പള്ളി, വൈത്തിരി, മുണ്ടക്കായ്, (സൗത്ത് വയനാട്) നരിക്കടവ് (ആറളം വൈൽഡ് ലൈഫ്) എന്നിവയാണ് സ്റ്റേഷനുകൾ. പുതുതായി അനുവദിച്ച സ്റ്റേഷനുകളിലേക്ക് പത്ത് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഒാഫീസർ, 40 സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, 29 ബീറ്റ് ഫോറസ്റ്റ് ഓഫീസർ, 10 ഡ്രൈവർ, 10 പാർട്ട് ടൈം സ്വീപ്പർ എന്നീ തസ്തികകളും ഏർപ്പെടുത്തിയാണ് ഉത്തരവ് പുറത്ത് ഇറങ്ങിയത്.