യൂണിവേഴ്‌സിറ്റി കോളജില്‍ അനുവദിച്ചിരുന്ന പി എസ് സി പരീക്ഷാ സെന്ററുകളില്‍ മാറ്റം

Web Desk
Posted on July 18, 2019, 4:50 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ അനുവദിച്ചിരുന്ന പി എസ് സി പരീക്ഷാ സെന്ററുകളില്‍ മാറ്റം. കാറ്റഗറി നമ്പര്‍ 579/2017, 580/2017 പ്രകാരം കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡില്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടും, തസ്തികമാറ്റം മുഖേനയും) തസ്തികയിലേക്ക് 20 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ നടക്കുന്ന പരീക്ഷയില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ക്രമീകരിച്ചിരുന്ന സെന്ററുകളിലാണ് മാറ്റം.

ഇവിടെ I, II, III പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതേണ്ട രജിസ്റ്റര്‍ നമ്പര്‍ 111301 മുതല്‍ 112200 വരെയുളള ഉദ്യോഗാര്‍ഥികള്‍ തിരുവനന്തപുരം, കണ്ണമ്മൂലയിലുളള ജോണ്‍കോക്‌സ് സിഎസ്‌ഐ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എഞ്ചിനീയറിങ് കോളജിലും (ഫോണ്‍: 9400368710, 7012448087) നാലാം സെന്ററിലെ രജിസ്റ്റര്‍ നമ്പര്‍ 112201 മുതല്‍ 112500 വരെയുളളവര്‍ തിരുവനന്തപുരം, പേട്ടയിലുളള ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിലും (ഫോണ്‍: 0471–2474081, 9495632853) പരീക്ഷ എഴുതേണ്ടതാണെന്ന് പി എസ് സി അധികൃതര്‍ അറിയിച്ചു.

YOU MAY LIKE THIS VIDEO ALSO