പി എസ് സി പരീക്ഷാതട്ടിപ്പിലെ മുഖ്യ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

Web Desk
Posted on September 07, 2019, 4:06 pm

തിരുവനന്തപുരം: പി എസ് സി പരീക്ഷാതട്ടിപ്പ് കേസിലെ പ്രധാന പ്രതികളായ എസ് എഫ് ഐ നേതാവ് പി പി പ്രണവ്, പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സഫീര്‍ എന്നിവര്‍ കോടതിയില്‍ കീഴടങ്ങി. ശനിയാഴ്ച ഉച്ചയോടെയാണ് ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ തിരുവനന്തപുരം സി ജെ എം കോടതിയില്‍ കീഴടങ്ങിയത്.

പി എസ് സി പരീക്ഷാതട്ടിപ്പ് കേസില്‍ പ്രണവ് രണ്ടാം പ്രതിയും സഫീര്‍ നാലാം പ്രതിയുമാണ്. കേസിലെ ആസൂത്രണത്തില്‍ അടക്കം മുന്നിലുണ്ടായിരുന്ന പ്രതികളെ പിടികൂടിയതോടെ പരീക്ഷാതട്ടിപ്പില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

പി എസ് സി നടത്തിയ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരനായ പ്രണവാണ് കേസിലെ ആസൂത്രകന്‍. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രണവിന്റെ സുഹൃത്തുമായ സഫീറും പോലീസ് കോണ്‍സ്റ്റബിള്‍ ഗോകുലുമാണ് യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, യൂണിവേഴ്‌സിറ്റി കോളജിലെ എസ് എഫ് ഐ നേതാവ് പ്രണവ് എന്നിവര്‍ക്ക് ഫോണിലൂടെ ഉത്തരങ്ങള്‍ എത്തിച്ചത്.

YOU MAY LIKE THIS VIDEO ALSO