സംസ്ഥാനത്ത് കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പി എസ് സി പരീക്ഷകൾ മാറ്റി. മാർച്ച് 20 വരെയുള്ള എല്ലാ പി എസ് സി പരീക്ഷകളും മാറ്റിവെച്ചു. പി എസ് സി പരീക്ഷകൾക്കൊപ്പം സർട്ടിഫിക്കറ്റ് പരിശോധനയും മാറ്റി വെച്ചു. എന്നാൽ, നേരത്തേ നിശ്ചയിച്ച തീയതികളിൽ തന്നെ ഇന്റർവ്യൂകൾ നടക്കുമെന്ന് പി എസ് സി അറിയിച്ചു.
സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 12 ആയി ഉയർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ മുൻകരുതൽ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ മാസം മുഴുവൻ അവധി പ്രഖ്യാപിച്ചു. ഏഴാം ക്ലാസ് വരെ വാർഷിക പരീക്ഷകൾ ഒഴിവാക്കി. ഈ മാസം 31 വരെ സിനിമ, നാടകം, കാണൽ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവാഹച്ചടങ്ങുകളിലും ആൾകൂട്ടം ഒഴിവാക്കണമെന്ന് സർക്കാർ നിർദേശിച്ചു.
ENGLISH SUMMARY: psc exams postponded due to corona
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.