Saturday
14 Dec 2019

മാറ്റിവെച്ച പി എസ് സി പരീക്ഷകള്‍ 28-നും 29-നും നടത്തും

By: Web Desk | Tuesday 26 June 2018 8:32 AM IST


തിരുവനന്തപുരം: പി എസ് സി 2018 ജൂണ്‍ ഏഴിന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്താന്‍ നിശ്ചയിച്ചതും മാറ്റിവെച്ചതുമായ ഇന്‍ഡ്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പിലെ മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദ)/അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദ) (കാറ്റഗറി നം. 541/2017) തസ്തികയിലേക്കുള്ള ഒ എം ആര്‍ പരീക്ഷ 28-ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്തും. ഉദ്യോഗാര്‍ഥികളുടെ പരീക്ഷാകേന്ദ്രങ്ങള്‍ക്കോ സമയത്തിനോ രജിസ്റ്റര്‍ നമ്പറിനോ മാറ്റമില്ല.

പി എസ് സി ജൂണ്‍ 13-ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്താന്‍ നിശ്ചയിച്ചതും മാറ്റിവെച്ചതുമായ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ്‌ വകുപ്പിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്ക് റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്‌) (കാറ്റഗറി നം. 002/2017) തസ്തികയിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ 29-ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്തും. ഉദ്യോഗാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങള്‍ക്കോ സമയത്തിനോ രജിസ്റ്റര്‍ നമ്പറിനോ മാറ്റമില്ല.

Related News