Web Desk

തിരുവനന്തപുരം

November 05, 2020, 10:00 pm

സാമ്പത്തിക സംവരണം; മാര്‍ഗ നിര്‍ദേശങ്ങള്‍ പിഎസ് സി പുറത്തിറക്കി

Janayugom Online

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സംവരണേതര വിഭാഗങ്ങള്‍ക്കുള്ള 10 ശതമാനം സംവരണവുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പിഎസ് സി പുറത്തിറക്കി. ഒക്ടോബർ 23 ല്‍ നിലവിലുളളതും അതിനുശേഷം പുറപ്പെടുവിക്കുന്നതുമായ വിജ്ഞാപനങ്ങള്‍ പ്രകാരമുള്ള തസ്‌തികകള്‍ക്ക്‌ സംവരണം ബാധകമാക്കികൊണ്ട്‌ കഴിഞ്ഞ ദിവസം ചേർന്ന കമ്മിഷന്‍ യോഗത്തില്‍ തീരുമാനമായിരുന്നു.

സംവരണ ആനുകൂല്യം ലഭിക്കുന്നതിന് ഉദ്യോഗാര്‍ത്ഥി കള്‍ പി എസ് സി പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് ഹോം സ്‌ക്രീനിലെ ഇ ഡബ്ലിയു എസ് ബട്ടണില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്നുള്ള ചോദ്യത്തിന് സംവരണത്തില്‍ പെടുന്നുവെന്ന് ഉത്തരം നല്‍കിയാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും. നവംബര്‍ 14വരെ കാലാവധിയുള്ള അപേക്ഷകള്‍ക്കും നിശ്ചിത തിയതിക്കുള്ളില്‍ സംവരണം ക്ലെയിം ചെയ്യാം.

Eng­lish sum­ma­ry; psc lat­est updation

You may also liike this video;