Saturday
23 Mar 2019

നിപ വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിവെച്ച പി എസ് സി പരീക്ഷകളുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു

By: Web Desk | Monday 11 June 2018 5:49 PM IST


kpsc

തിരുവനന്തപുരം:

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാറ്റി വെച്ച പി എസ് സി പരീക്ഷകളുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു. സിവില്‍ പൊലീസ് ഓഫിസര്‍/വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷ ജൂലൈ 22നും കമ്പനി/കോര്‍പറേഷന്‍/ബോര്‍ഡ് അസിസ്റ്റന്റ്, ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പരീക്ഷകള്‍ ആഗസ്റ്റ് അഞ്ചിനും നടത്തുമെന്ന് പി എസ് സി അറിയിച്ചു.

നേരത്തേ അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റമില്ല. ഉച്ചക്ക് 1.30 മുതല്‍ 3.15 വരെയാണ് നടത്തുക. മുമ്പ് നിശ്ചിയിച്ച തിയ്യതിയുടെ അടിസ്ഥാനത്തില്‍ ഡോണ്‍ലോഡ് ചെയ്ത ഹാള്‍ ടിക്കറ്റുകളുമായാണ് പരീക്ഷക്കെത്തേണ്ടത്.

Related News