ഡിപ്ലോമക്കാര്‍ക്ക് നല്‍കിയത് പിജിക്കാര്‍ക്കുള്ള ചോദ്യങ്ങള്‍; പി എസ് സി ഓണ്‍ലൈന്‍ പരീക്ഷ റദ്ദാക്കി

Web Desk
Posted on September 29, 2019, 9:13 am

തിരുവനന്തപുരം: ചോദ്യങ്ങള്‍ സംബന്ധിച്ച പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് പിഎസ് സിയുടെ ഓണ്‍ലൈന്‍ പരീക്ഷ റദ്ദാക്കി. ആരോഗ്യവകുപ്പിന്റെ ഒപ്‌റ്റോ മെട്രിസ്റ്റ് ഗ്രേഡ് 2 തസ്തികകളിലേക്ക് ജൂലൈ നാലിന് നടത്താനിരുന്ന പിഎസ്‌സി ഓണ്‍ലൈന്‍ പരീക്ഷയാണ് പ്രശ്‌നങ്ങളെത്തുടര്‍ന്ന് റദ്ദാക്കിയത്. പുനഃപരീക്ഷാ തീയതി പിന്നീട് അറിയിക്കും.

ഡിപ്ലോമ പാസയവര്‍ക്കായുള്ള തസ്തികയാണിത്. എന്നാല്‍ പരീക്ഷയില്‍ ബിരുദാനന്തര ബിരുദക്കാരുടെ നിലവാരത്തിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് റദ്ദാക്കന്‍ കാരണമെന്നാണ് പരാതി.